“” അവന്റെ അമ്മായിടെ ചേച്ചിടെ മോള്…. ന്നെക്കൊണ്ടൊന്നും പറയിക്കല്ല്… “”
ന്നേ നോക്കിയൊന്ന് ചിരിച്ചവൻ അഭിക്ക് നേരെ പല്ല് കടിച്ചൊരു ഗ്ലാസുടി വായിലേക്ക് കമഴ്ത്തി.
“” അഭി…. വല്യച്ഛനൊക്ക സാധനം അറേജ് ചെയ്തായിരുന്നല്ലോ ല്ലേ… “”
കടവിലെ പടിയിൽ ഒഴിച്ചു വെച്ച ഗ്ലാസ്സൊറണം വായിലേക്ക് കമഴ്ത്തി ഞാൻ അവനോട് തിരക്കി.
കവറിലെ മീനച്ചാർ ഒരണ്ണം വായിലേക്ക് തേച്ചവൻ ന്നേ നോക്കിയൊരു തമ്പ്സപ്പ് കാട്ടി.
“” അതൊക്കെ എപ്പോളെ സെറ്റക്കിയാളിയാ.. സംശയമുണ്ടെങ്കിൽ നീ ദോ… ആ പിന്നാമ്പുറത്തോട്ട് പൊയ് നോക്ക്… ല്ലാം അടിച് കോണായി കിടപ്പുണ്ടായിരിക്കും..”””
അവനൊന്ന് ഇളിച്ചു കാണിച്ചു. കൂടെ ഒരണ്ണം കൂടെ വായിലേക്ക് കമഴ്ത്തി.
“” ന്റെ പൊന്ന് മലരേ വെള്ളം ചേർത്തടി.. ഇല്ലേ ചത്ത് പോവും… “”
വിശാല് അഭിയെ നോക്കി കണ്ണുരുട്ടി വേറൊരെണ്ണം വയ്യിലേക്ക് കമ്ഴ്ത്തി.
“” ഓഹ് താങ്കൾ പിന്നെ ഇളനീര് ചേർത്താണല്ലോ ഇപ്പൊ ഒരണ്ണം അകത്തേക്ക് പറഞ്ഞയച്ചത്… എഴിച്ചു പോടെ… “”
എല്ലാം കണ്ട് നിന്ന ഞാൻ ഒരു ചവിട്ട് രണ്ടിനും കൊടുത്ത് മൊബൈൽ കയ്യിലെടുത്തു.
പിന്നതൊരു മത്സരമായി.. ഒന്ന് രണ്ടായി…. രണ്ട് നാലായി… നാല് എട്ടായി….
“” ഇത് ആഘോഷത്തിന്റെ രാത്രിയാണ്… തലക്ക് വെളിവും…. കാലിനു….ബലവുമുള്ളോരാള് പോലും ഇന്നിവിടം വിട്ട് പോകരുത്…. കുടിക്കുമ്പോ… ബോധം മാറാവുവോളം കുടിക്കാ… ദാ ഇങ്ങനെ….! അല്ലെ അതിന് മുതിരരുത്… ദാറ്റസ് ഈസ് അമൽസ് ലോ…””