അഭി ചാടി എഴുന്നേറ്റു. ഉടുത്തിരുന്ന കൈലി മടക്കി കുത്തി,
“” നിനക്ക് പറഞ്ഞാ മനസിലാവാത്തില്ല ല്ലെടാ… പട്ടി… “”
ഞാൻ തലയൊന്ന് കുടഞ്ഞു അവനെ നോക്കി, കുറച്ച് മാറി നിൽക്കുന്ന പോസ്റ്റിന്റെ അടുത്തേക്ക് അവൻ നാല് കാലുകളോടെ ആഗമാനായി.
ഒരടി പ്രതീക്ഷിച്ച ന്നേ നിരുത്സാഹപ്പെടുത്തി അവൻ താഴോട്ട് മറിഞ്ഞു വീണു, കൂടെ ഒരു ഹമ്മേ വിളിയും.. ഒരു കയ്യാല താഴേക്ക് പോയിട്ടുണ്ട്. ഒന്ന് പൊയ് നോക്കണോന്നുണ്ട്… ഓഹ് ഇനി ഇവിടുന്ന് എഴുനേൽക്കാൻ വയ്യ..
“” ടാ….. “” ഞാൻ ഒന്ന് വിളിച്ചു,
“” ചത്തില്ലളിയാ… നാളെയെടുത്താ മതി… “”
അവന്റെ ശബ്ദം വീണതും, ഞാനൊന്ന് മൂളി അവിടെ തന്നെ ഇരുന്നു. എനിക്ക് അത്യാവശ്യം നല്ലപോലെ കിട്ടിട്ടുണ്ട്.. കണ്ണ് നേരെ നിക്കുന്നില്ല..
“” സിദ്ധു…. എവിടാ…,?? “”
മൊബൈലിലെ ശബ്ദം ശല്യം ചെയ്തപ്പോ ഞാൻ എപ്പോളോ ഉറക്കത്തിലേക്ക് വീണ അബോധത്തെ കഷ്ടപ്പെട്ട് ബോധത്തിലേക്ക് കൊണ്ടുവന്നു.
“” വ… വെ… ഞാൻ… ഞാനിവിടെ…. “” നാക്ക് കുഴഞ്ഞു മാറിയാണ്.
“” എവിടെ…?? “” തിരിച്ചുള്ള ചോദ്യം അത്രേം വേഗത്തിലായിരുന്നു.
“” കുളത്തിന്റെ അവിടെ ണ്ട്… “”
ഫോൺ കട്ടായി, കൂടെ ഞാനും…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
കണ്ണ് തുറക്കുമ്പോ കണ്ണിന് വല്ലാത്ത കനം.. തല ആണെങ്കിൽ വെട്ടി പൊളിയുന്നു, അമ്പോ…. ഞാൻ രണ്ട് കയ്യും തലക്ക് വെച്ച് ഒന്ന് വിളിച്ചു പോയി,