“” വാവക്ക് നമ്മളാദ്യം കണ്ടതോർമ്മയുണ്ടോ..?? “”
വരികളുടെ പടികൾ കയറി ഉയരങ്ങളിൽ എത്തിനിന്ന ന്നെ താഴെയിറക്കി അവളെന്നോട് കുറച്ചൂടി പറ്റി ചേർന്നു
“”ഉവ്വ്… ന്തേ..??”” അവളെ ഒന്നുടെ ഞാനെന്റെ ചുടിനോട് ചേർത്തു നിർത്തി, അവളൊരു പൂച്ചയെ പോലെ ന്നോട് പറ്റിച്ചേർന്നൊന്ന് കുറുകി,
“” ഏയ്യ്… ഒന്നുല്ല… “” ആ മുഖത്തു ന്നൊടുള്ള നാണം.. ആ മുഖം വീണ്ടും നെഞ്ചിലൊളിച്ചു. ഇടത് കൈ അവളുടെ വയറിനെ ചുറ്റി നിന്നു. അതറിഞ്ഞവണം അവളോന്ന് ഉയർന്നു പൊങ്ങിയത്
“” നിന്ന് സർക്കസ് കാണിക്കാതെ പറയെന്റെ പെണ്ണെ… “”
ന്നാൽ അവളൊന്നും മിണ്ടിയില്ല നാണിച്ചെന്റെ നെഞ്ചിലേക്ക് പല്ലുകളാഴ്ത്തി. ന്തോ ഉള്ളിലുണ്ട് പെണ്ണിന്റെ..
പക്ഷെ തൊട്ടടുത്ത നിമിഷം ഭൂമിയെ പിളർത്തി ദൂരെ വയലിനു നടുവിൽ ഒരു വര കീറി മുറിച്ചു പൊയ്, കൂടെ വല്യൊരു ശബ്ദത്തോടെ ഒരിടിയും.
അവളൾ കണ്ണുകൾ ഇറുക്കി അടച്ചെന്നെ പൊതിഞ്ഞു പിടിച്ചു, വിറയർന്ന ചുണ്ടുകൾ അവളുടെ പേടിയെ വിളിച്ചു കാട്ടി,
പിന്നയും ഒരിടി കൂടെ വെട്ടി ഭൂമിയിലേക്ക് പ്രകൃതിയുടെ മുത്തു മണികളെ തലത്തിൽ താഴേക്ക് അയച്ചു,
ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികൾ ഞങ്ങളെയും പൊതിഞ്ഞു, അല്പം നേരത്തിനുള്ളിൽ തന്നെ ഞങ്ങളു രണ്ടാളും നന്നായി നനഞ്ഞിരുന്നു. അപ്പോളും കണ്ണുകൾ അടച്ചിരുന്നവളെ ഞാനാ കവിളിൽ തട്ടി വിളിച്ചു,
“” ടി പെണ്ണെ… ദേ…. അങ്ങോട്ട് നോക്കിയേ.. “”