“” നിന്റെ മറ്റവൾക്ക് കൊണ്ടോയി കൊടുക്കെടാ…
നിക്കെങ്ങും വേണ്ട…. “”
ഞാൻ ഒന്ന് നോക്കി തിരിച്ചു സൈക്കിളിന്റെ അരികിലേക്ക് നടന്നു,
“” ടാ… അല്ലെ നിക്ക്, ഞാനും വരാം.. കടലേം കൂട്ടിയടിക്കാം “””
അവരെന്റെ പുറകിനെ പാഞ്ഞടുത്തു
ഞാൻ ചിരിച്ചുപോയി… കൂടെ അവരും…
റൂമിലേക്ക് കയറി ചെന്ന് മുഖവും കഴുകി അവര് ഡിനിംഗ് ടേബിളിലേക്കിരുന്നു,
“” ഓഹ്… കൊണ്ട് തരണമായിരിക്കും തമ്പാട്ടിക്ക്…””
“” പിന്നെ… വേണം വേണം… ഓടി പോയെടുത്തോണ്ട് വാടോ ഭടാ… “”
കയ്യിൽ ഇരുന്ന ബുക്ക് ഞാൻ അവർക്ക് നേരെ എറിഞ്ഞു… നാശം അതൊഴിഞ്ഞു മാറി..
ഞാൻ നേരെ അടുക്കളയിലേക്ക് കയറി, ഉടനെ പുറകിന്ന്…
“” എടൊ…ഭടോ…!!””
അവരെന്തോ ഓർത്തിട്ടെന്നപോലെ ഇരുന്നിടത്തുനിന്ന് ഒന്ന് എഴുനേൽറ്റ്,
“” താൻ പോടോ…!!”” ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ അകത്തേക്ക് കയറി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഹെലോ….. വാവേ…. “”‘ ഞാനെന്റെ പക്കലുള്ള മുഴുവൻ തേനും വാരിയെറിഞ്ഞൊന്ന് വിളിച്ചു. അങ്ങനെ പെട്ടെന്നൊന്നും അടുക്കുല്ലവൾ… ങ്കിലും നോക്കാം…!
“” പോടാ…. “” ആള് കുറച്ചൊന്ന് അയഞ്ഞിട്ടുണ്ട്.
“” ഹ്ഹാ.. ന്റെ പെണ്ണിങ്ങനെ പെണങ്ങല്ലേ… ഒന്നുല്ലേലും നീയല്ലേ മൂത്തേ… ഞാൻ കൊച്ചല്ലേ… അപ്പൊ മുത്തവര് വേണ്ടേ കൊച്ചുങ്ങളെ പറഞ്ഞു മനസിലാക്കണ്ടേ… “”