“പുറംകുളം കുളിക്കുന്ന സുഖം എന്ത് സുഖം, പിണാത്തിമാർ എണ്ണയും കുഴമ്പും തേച്ചു പിടിപ്പിച്ചു അങ്ങിനെ പടിയിൽ കുറെ നേരം ഇരുന്നിട്ട്, പതുക്കെ വെള്ളത്തിൽ മുങ്ങിക്കിടക്കണം, പിന്നെ പിണാത്തിമാർ ഊഴമിട്ട് ഇഞ്ചയും വാകയും തേച്ചു മെഴുക്കെല്ലാം ഇളക്കി, വേലത്തി പെണ്ണ് കക്ഷത്തിലും കാലിന്റെ ഇടയിലും ഉള്ള കാടെല്ലാം വടിച്ചു കളഞ്ഞു അവിടെല്ലാം മിനുക്കി, അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ ഉള്ള ഒരു സ്വർഗ്ഗ സുഖം, അതൊന്നു വേറെ തന്നെ, ആരോമലുണ്ണിയെ പെറ്റു കിടന്നപ്പോൾ എത്ര പിണാത്തിമാർ ആയിരുന്നു ഇവിടെ, അവരുടെ കൈ തൊടുമ്പോൾ എന്തൊരു സുഖം ആയിരുന്നു, കുഞ്ഞിരാമേട്ടൻ ഒക്കെ കണ്ടു പഠിക്കണം, പെണ്ണുങ്ങളെ എങ്ങിനെ തൊടണം എന്ന് , ഓ അതൊക്കെ ഒരു കാലം.”
“പിണാത്തിമാർ ഒക്കെ ഇപ്പോഴുമുണ്ട്, പിന്നെ അമ്മാവൻ പണ്ടത്തെ പോലെ വാരിക്കോരി ആർക്കും ഒന്നും കൊടുക്കില്ല. എനിക്ക് തന്നത്താൻ കുളിക്കുന്നതാണിഷ്ടം, എന്റെ വീട്ടിൽ അങ്ങിനെ ഒരുപാട് വേലക്കാരികൾ ഇല്ല”, കുഞ്ചുണ്ണൂലി പറഞ്ഞു.
“ഏതായാലും നാളെ വിസ്തരിച്ചു കുളിച്ചിട്ടു തന്നെ, എവിടെ ഉണ്ണികൾ? വരൂ, പകലത്തേക്ക് കഴിക്കാൻ വിളമ്പട്ടെ. അച്ഛൻ ലോകനാർക്കാവിൽ നിന്നും പിമ്പിരി ആയിട്ടായിരിക്കും വരുന്നത് ഇന്നിനി കണ്ണപ്പൻ ചേകവർക്ക് ഒന്നും വേണ്ടി വരില്ല”, ഉണ്ണിയാർച്ച അടുക്കളയിലേക്ക് പോയി. അടുക്കളയിലും കളരിയിലും ഒന്നും കേറാൻ കഴിയാത്ത കുഞ്ചുണ്ണൂലി ഉരൽ പുരയുടെ അടുത്തുള്ള പെണ്ണുങ്ങൾ പുറത്തുമാറി ഇരിക്കുന്ന മുറിയിലേക്കും പോയി. കേടായ നെല്ലിന്റെ അരി പൊടിച്ചു കുറെ വെല്ലവും ഇട്ടതാണ് മാസമുറ കാലത്തു അവിടെ ഭക്ഷണം.