കണ്ണപ്പുണ്ണി: “ഗോക്കൾ ഉണ്ട് , അതിനെ ചെനപ്പിക്കാൻ ഒരു ജോനകൻ ആണ് വരുന്നത് അയാൾ ഒരു കാളയെ കൊണ്ട് വരും, കാള പശുവിന്റെ പുറത്തേക്ക് ചാടിക്കേറും, അങ്ങിനെ ചെന ആകും, ആയില്ലെങ്കിൽ അടുത്ത മാസവും ജോനകനെ വിളിപ്പിക്കും”
ആരോമലുണ്ണി: “ എടൊ വികത്ഥനാ, ചുമ്മാതെ ചാടികേറിയാൽ എങ്ങിനെ ചെന പിടിക്കും, ചാടിക്കേറി എന്താണ് കാള ചെയ്യുന്നതെന്ന് താൻ കണ്ടിട്ടില്ലേ? “
കണ്ണപ്പുണ്ണി: “അത് അമ്മ അപ്പോൾ എന്നോട് അവിടെ നിൽക്കാതെ പോയി പ്രാതൽ കഴിക്കാൻ പറഞ്ഞു , മുത്തച്ഛൻ വല്ലാതെ ഒന്ന് ചിരിച്ചു, അമ്മ ഇല്ലായിരുന്നെങ്കിൽ , ശ്രദ്ധിക്കാമായിരുന്നു. ജോനകൻ മുത്തച്ഛന് കുടിക്കാൻ എന്തോ കൊണ്ട് കൊടുക്കും, കുടിച്ചു കഴിഞ്ഞാൽ പിന്നെ മുത്തച്ഛന് എന്നോട് വലിയ സ്നേഹം ആയിരിക്കും,
എന്റെ മുതുകിൽ ഒക്കെ തലോടും വലിയ ആൾ ആകണമെന്നൊക്കെ പറയും. ആ ദ്രാവകം കുടിക്കുമ്പോൾ മാത്രമേ സ്നേഹം കാണിക്കു അല്ലെങ്കിൽ കർക്കശം ആണ് മുത്തച്ഛൻ. എന്നാലും ഉള്ളിൽ വലിയ സ്നേഹം ഉണ്ടെന്നു എനിക്കറിയാം. ജോനകൻ കൊണ്ട് കൊടുക്കുന്ന ആ ദ്രാവകം മാത്രം അറിയില്ല, പക്ഷെ കുടിക്കാൻ ഒരു ഗുണവും ഇല്ല ഓക്കാനം വരുന്ന ഒരു മണവും ഉണ്ട്.”
ആരോമലുണ്ണി:” അപ്പോൾ താൻ കുടിച്ചു നോക്കി, അങ്ങിനെ സത്യം പുറത്തു വരട്ടെ, പറയു എന്നിട്ട് എങ്ങിനെ ഉണ്ടായിരുന്നു?”
കണ്ണപ്പുണ്ണി: “ഞാൻ മുത്തശ്ശൻ കുടിച്ച പാനപാത്രം ഒരു ദിവസം അമ്മയുടെ കട്ടിലിന്റെ അടിയിൽ കണ്ടു, അച്ഛൻ മരിച്ച വിഷമം മാറാൻ അമ്മയ്ക്കും അൽപ്പം കൊടുത്തുവത്രെ, അതിന്റെ അടിയിൽ ഉണ്ടായിരുന്ന ഒന്നോ രണ്ടോ തുള്ളി ഞാൻ രുചിച്ചു നോക്കി, കഴിഞ്ഞില്ല, വല്ലാതെ ഛർദ്ദിക്കാൻ വന്നു”.