ഉച്ച ആയപ്പോൾ വീണ പോകാൻ ഇറങ്ങിയപ്പോൾ വരുൺ വന്നു അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു
വരുൺ: എന്താ വീണ എന്ത് പറ്റി
വീണ: ഒന്നുമില്ല ഞാൻ പോട്ടെ
വരുൺ: ഇല്ല ഞാൻ വിടില്ല
വീണ: എന്നെ വിടു പോട്ടെ
അവള് അഖിൻ്റെ അടുത്തേക്ക് പോയി അവൻ്റെ പുറകിൽ കയറിയ ശേഷം വീട്ടിലേക്ക് പോയ് അവൾക് തലവേദന എന്ന് പറഞ്ഞതുകൊണ്ട് അഖിൽ അവളോട് ഒന്നും സംസാരിച്ചു ബുദ്ധിമുട്ടിച്ചില്ല പക്ഷേ അവൻ വേറൊരു കാര്യം ശ്രദ്ധിച്ചു കോളേജ് മുതൽ ഒരു കാർ പുറകെ ഉണ്ടെന്ന്. അഖിൽ അവളെ സ്റ്റോപ്പിൽ ഇറക്കിയ ശേഷം പോയ് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ആ കാർ അവളുടെ മുന്നിൽ നിർത്തി അതിൽ നോക്കി അവള് എന്തോ പറയുന്നത് ശേഷം അവള് ആ കാറിൽ കയറുന്നത് അവൻ കണ്ട് ശേഷം കാർ മുന്നോട്ടു നീങ്ങി. അഖിൽ അതു കണ്ട് അതിൻ്റെ പിന്നാലെ വിട്ടു. ആ കാർ അവളെയും കൊണ്ട് നേരെ ഒരു വലിയ വീട്ടിലേക്ക് കയറി പോയ് പുറകെ പോയെങ്കിലും സെക്യൂരിറ്റി ഉള്ളതുകൊണ്ട് അകത്തേക്ക് പോകാൻ പറ്റില്ല എന്ന് അഖിലിന് മനസ്സിലായി. കുറച്ചു മാറി നിന്ന ശേഷം അവൻ്റെ S24 എടുത്തു അവിടേക്ക് സും ചെയ്തു വീഡിയോ എടുത്തു. അതിൽ വരുൺ അവളോട് എന്തോ പറയുന്നതും അവള് അതു കെട്ട് ഒന്ന് ചിരിക്കുന്നതും കണ്ടു കൂടെ അവൻ്റെ തോളിൽ ചാരി അകത്തേക്ക് കയറി പോകുന്നത് അവൻ്റെ S24 ൽ എടുത്തു കാര്യങ്ങള് മനസ്സിലായ അഖിൽ കുറച്ചു നേരം അവിടെ തന്നെ നിന്ന ശേഷം അവൻ്റെ ഫോണിൽ നിന്ന് അവളുടെ നമ്പർ ബ്ലോക്ക് ചെയ്ത ശേഷം മുഴുവൻ ഫോട്ടോസ് ഡിലീറ്റ് ചെയ്തു ശേഷം അവൻ അവൻ്റെ ബൈക്കിൽ തിരിച്ചു പോയി.