“ ഇല്ല ഏട്ടാ… പാവം… അവനൊരുപാട് സങ്കടങ്ങളുണ്ട്… ഇനി നമ്മളാണ് അവൻെറ എല്ലാം… “ സരസ്വതി അഴിഞ്ഞുലഞ്ഞ മുടിയൊന്ന് മാടിക്കെട്ടി…
“ നീ ഒന്ന് പ്രത്യേകം ശ്രദ്ധിച്ചോണേ… പിന്നെ സ്കൂളിൽ നീ ഒരാഴ്ചത്തേക്ക് ലീവ് ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്… തൽക്കാലം കണ്ണൻെറ കാര്യം ഞാനാരോടും പറഞ്ഞിട്ടില്ല… എല്ലാവരുടേയും സിമ്പതിയൊന്നും നമ്മുടെ മോന് വേണ്ട… ഞാൻ ഇടയ്ക്ക് ഒന്ന് സ്കൂളിലേക്ക് പോയി നോക്കിയാൽ മതിയല്ലോ… ഓഡിറ്റ് വരുന്നതു കൊണ്ടാ… അല്ലേൽ എനിക്കും അവൻൊപ്പം കുറച്ച് സമയം ചിലവഴിക്കുവാൻ ആഗ്രഹമുണ്ട്… “ ഭർത്താവിൻെറ കരുതലിൽ സരസ്വതിക്ക് അഭിമാനം തോന്നി… അവളയാളുടെ തോളിൽ ചാഞ്ഞു…
“ അതേ ഏട്ടാ… ഇനി ഇവനാണ് നമ്മുടെ ലോകം… ഞാൻ നോക്കിക്കോളാം എൻെറ പൊന്നുമോനേ… “ കേശവൻ അവളുടെ നെറുകയിൽ അരുമയോടെ തലോടി…
വൈകിട്ട് കുളിച്ചതിനു ശേഷം സരസ്വതി കണ്ണനെ കൊണ്ട് വീടിനു മുന്നിലെ തുളസിത്തറയിൽ ചിരാത് വിളക്ക് വച്ച് പ്രാർത്ഥിപ്പിച്ചു…
പതിയെ കണ്ണൻ ആ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു…
രാത്രി ഭക്ഷണത്തിനായി ചപ്പാത്തിയും പരിപ്പുകറിയും ഉണ്ടാക്കുവാൻ കണ്ണൻ സരസ്വതിയെ സഹായിച്ചു…
എപ്പോഴും അവളുടെ കൂടെ നിൽക്കാൻ അവൻ ആഗ്രഹിച്ചു…
സാധാരണ അടുക്കളയിൽ സരസ്വതിയെ സഹായിക്കുന്ന കേശവൻ ഇന്ന് അങ്ങോട്ട് പോയില്ല…
അവർ തമ്മിൽ നല്ലോണം അടുക്കട്ടെ എന്ന് കേശവനും കരുതി…
അയാൾ ഹാളിൽ ടിവിയിൽ ഏതോ പുതിയ സിനിമ കണ്ടിരുന്നു…
ഭക്ഷണം കഴിഞ്ഞ് താഴെ റൂമിൽ പേപ്പർ വായിച്ചു കൊണ്ടിരുന്ന കേശവൻെറ അടുത്ത് സരസ്വതി വെള്ളവുമായെത്തി…