വൈകിട്ട് കേശവൻ വന്ന് ചായ കുടിക്കാനിരുന്നപ്പോൾ കണ്ണൻ പരിഭവം പറഞ്ഞു…
“ അച്ഛാ… ഈ അമ്മ ഫുഡ് തന്ന് എന്നെ കൊല്ലുമെന്നാ തോന്നുന്നേ… നോക്കിക്കേ… ഇപ്പോൾ തന്നെ ഇന്ന് ഇത് മൂന്നാമത്തെ ബൂസ്റ്റിട്ട ചായയാ… “ കണ്ണൻ പറഞ്ഞതു കേട്ട് കേശവന് ചിരിപൊട്ടി…
“ അവന് കഴിക്കാൻ പറ്റുന്നത് കൊടുത്താൽ പോരേടി സരസ്വതി… പാവം ചെക്കൻ… “ കേശവൻെറ വക്കാലത്തൊന്നും സരസ്വതി വകവെച്ചില്ല…
“ ഏട്ടൻ ഏട്ടൻെറ കാര്യം നോക്കിയാൽ മതി… ഇവൻെറ കോലം കണ്ടില്ലേ… ചെറിയ പിള്ളേരാ… ഈ പ്രായത്തിൽ നല്ലോണം ഭക്ഷണം കഴിക്കണം… “ അവൾ കേശവനെ മുഖം കൂർപ്പിച്ചൊന്ന് നോക്കിയിട്ട് കണ്ണൻെറ പാത്രത്തിലേക്ക് ഒരു പുഴുങ്ങിയ മുട്ട കൂടി ഇട്ടു…
അതു കണ്ട് കണ്ണൻ ഒന്നും പറയാതെ ആ മുട്ടയെടുത്ത് തിന്നാൻ തുടങ്ങി…
സരസ്വതിയോട് മറിച്ചു പറയുവാൻ അവന് പറ്റില്ല…
അവൾ പറയുന്നതെന്തും അനുസരിക്കുന്ന അവളുടെ പൊന്നുമോനായി അവൻ മാറിക്കഴിഞ്ഞിരുന്നു…
രാത്രി കേശവന് വെള്ളവും കൊടുത്ത് കണ്ണൻെറ മുറിയിലെത്തിയ സരസ്വതി കണ്ണൻ അവിടെയുള്ള മാസിക വായിക്കുന്നത് കണ്ട് പറഞ്ഞു…
“ നിന്നെ ഇവിടെ ഡിഗ്രിക്ക് ചേർക്കുന്ന കാര്യം പറയുന്നുണ്ട് ഏട്ടൻ… രാവിലെ പോയിട്ട് വരാനുള്ള ദൂരമേ ഉള്ളൂ… അതിനു വേണ്ടി ഒരു സൈക്കിളും അച്ഛൻ മേടിച്ചു തരും… “ അവൾ തോർത്ത് എടുത്ത് അവൻെറ കസേരയിൽ ഇട്ടു…
അവൻെറ കസേരയുടെ പിന്നിൽ വന്നു നിന്ന് അവൻെറ തോളിൽ അവൾ പതിയെ മസ്സാജ് ചെയ്തു…
അവൻ കസേരയിൽ നിവർന്നിരുന്ന് തല മുകളിലേക്ക് മടക്കി സരസ്വതിയെ നോക്കി…