ഏട്ടാ ഞാൻ ഇന്ന് മോൻെറ ഒപ്പം മുകളിൽ തന്നെ കിടന്നോട്ടെ…
അവൻെറ വിഷമങ്ങളെല്ലാം എനിക്ക് കേൾക്കണം…
അവനെ എൻെറ സ്വന്തമാക്കണം…
സരസ്വതി പറഞ്ഞതു കേട്ട് കേശവൻ ചിരിച്ചതേ ഉള്ളൂ…
“ എനിക്കെന്ത് ആവശ്യമാണ് സരസ്വതീ… നീ പോയീ അവനെ ഒന്ന് കൊഞ്ചിക്ക്… എത്ര നാളായി ഇതിന് നീ കൊതിക്കുന്നു എന്ന് എനിക്കറിയാം… അവൻ വന്നപ്പോഴല്ലേ നമ്മുടെ വീട്ടിൽ ഒരൊച്ചയും അനക്കവും ഒക്കെ വന്നത്… നീ ചെല്ലെടീ… നാളെ രാവിലെ എനിക്കൊന്ന് സ്കൂളിൽ പൊകണം… 6 മണിക്ക് തന്നെ വിളിക്കണേ… “ അതും പറഞ്ഞ് കേശവൻ പേപ്പർ മടക്കി മേശയിലിട്ട് അവരുടെ മുറിയിലെ കട്ടിലിൽ കേറിക്കിടന്നു…
കിടന്ന് അല്പം കഴിഞ്ഞപ്പോൾ തന്നെ കേശവൻ കൂർക്കം വലിച്ചു തുടങ്ങുന്നതു കണ്ട് സരസ്വതി ചെറിയൊരു പുഞ്ചിരിയോടെ ആ മുറിയുടെ വാതിൽ അടച്ച് ചേർത്ത് മുകളിലേക്കുള്ള കോണിപ്പടികൾ കയറി…
മുറിയുടെ വാതിൽ തുറന്ന് കിടന്നിരുന്നു…
കുടിക്കുവാനുള്ള വെള്ളവുമായി അകത്ത് കേറി ഇടതുവശത്തുള്ള മേശയിൽ വച്ച് വലതു വശത്തെ ചുവരിനോട് ചേർന്നുള്ള കട്ടിലിലേക്ക് നോക്കിയപ്പോൾ കണ്ണൻ ജനലിൽ നിന്ന് പുറത്തേക്ക് ആകാശത്തേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്…
താൻ വന്നത് അവൻ അറിഞ്ഞട്ടേയില്ല എന്നവൾക്ക് ബോധ്യമായി…
അവൾ വാതിൽ പതിയെ അടച്ച് മരത്തിൻെറ സാക്ഷയിട്ട് പതുങ്ങി പതുങ്ങി അവൻെറ പിന്നിലെത്തി…
പതിയെ പുറകിൽ നിന്ന് കണ്ണനെ വട്ടം കെട്ടിപ്പിടിച്ചു…
“ ആഹ്… അമ്മേ… “ കണ്ണൻ ഒന്ന് ഞെട്ടിയെങ്കിലും അനങ്ങാതെ നിന്നു…