“ അതെല്ലാം എനിക്കറിഞ്ഞൂടേ ഏട്ടാ… അവനെൻെറ കണ്ണനല്ലേ… ഞാൻ നോക്കിക്കോളാം… “ അവൾ അയാളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു… കൃഷ്ണനെ ഒന്ന് നോക്കി നിശ്വസിച്ച് കേശവൻ താഴത്തെ അവരുടെ മുറിയിലേക്ക് കിടക്കാനായി പോയി…
“ വാ കണ്ണാ… അമ്മയ്ക്ക് അറിയണം നിന്നെപ്പറ്റി… എല്ലാം… വാ… “ സരസ്വതി കണ്ണൻെറ കയ്യിൽ പിടിച്ച് മുകളിലത്തെ പടികൾ കയറി…
അവളുടെ ഭാരിച്ച ചുവടുകൾ കൊണ്ട് ആ തടിപ്പലകകൾ കരഞ്ഞു…
പ്രതിയെ കൊണ്ടു പോകുന്ന പോലെ സരസ്വതി കോണിപ്പടി കടന്ന് ഇടനാഴിയും താണ്ടി ഇടത് വശത്തായുള്ള മുറിയിൽ പ്രവേശിച്ചു…
അവനെ അകത്ത് കയറ്റി അവൾ മുറിയുടെ മരത്തടിയുടെ ഓടാമ്പലിട്ടു…
പഴയ ഒരു തറവാട് ആയതു കൊണ്ട് മരത്തിൻെറ ഓടാമ്പൽ ആയിരുന്നു ആ മുറിക്ക്… മുറിയിലേക്ക് കേറുമ്പോൾ ഇടതു വശത്തായി ഒരു തടിമേശ… മുന്നിൽ ഒരു കയ്യില്ലാത്ത തടിക്കസേര… അതിനു തൊട്ടടുത് വലത് ഒരു ഇരുമ്പ് അലമാര… അതിലെ കണ്ണാടി വലുതും നീളവുമുളളതായിരുന്നു… നേരെ നോക്കിയാൽ അഴികളില്ലാത്ത മരത്തിൻെറ ജനാല കാണാം… വലതുവശത്തായി ഒരു വലിയ കട്ടിൽ… അതിൽ ആറടി നീളത്തിലുള്ള ഒരു സപ്രിംഗ് ബെഡ്ഡുണ്ട്… രണ്ട് വെളുത്ത തലയിണകൾ… വൃത്തിയുള്ള മുറി… മുകളിൽ ഒരു പഴഞ്ചൻ ഫാൻ… അത് കറങ്ങുമ്പോൾ ചെറിയ ഞരക്കം കേൾക്കാം… വാതിലിനു മുകളിലായി ഒരു ബൾബും…
“ ഇതാണ് കണ്ണാ നിൻെറ മുറി… “ അതും പറഞ്ഞ് സരസ്വതി തിരിഞ്ഞു നോക്കുമ്പോൾ തുറന്നു കിടക്കുന്ന ജനാലയിലൂടെ ദൂരത്തേക്ക്… പാടത്തേക്ക്… ജനൽകമ്പിയിൽ പിടിച്ചു നോക്കി നിൽക്കുന്ന കണ്ണനെയാണ്…