വാൽസല്യം [പഴഞ്ചൻ]

Posted by

ക്ഷീണിച്ച ദേഹമാണ്… ഫോർമാലിറ്റി ഒക്കെ കഴിഞ്ഞ് കേശവനും സരസ്വതിയും അവനെ അവരുടെ കാറിൽ അവരുടെ വീട്ടിലെക്കെത്തിച്ചു… കാറിൽ പിന്നിൽ മുഖം താഴ്ത്തിയിരിക്കുന്ന പയ്യനെ സരസ്വതി ഡോർ തുറന്ന് പുറത്തേക്ക് ആനയിച്ചു… കയ്യിൽ ഒരു ട്രങ്ക് പെട്ടിയുമായി ഇറങ്ങിയ കൃഷ്ണൻ തൻെറ മുന്നിൽ ഉയർന്നു നിൽക്കുന്ന മാളികയിലേക്ക് നോക്കി… ഓടിട്ട വീട്… വീടിന് അല്പം പഴക്കമുണ്ടെന്ന് അവനു തോന്നി…

“ വാ മോനേ… “ സരസ്വതിയുടെ മോനേ എന്ന വിളിയിൽ അകപ്പെട്ട് അവൻ അവളുടെ കൂടെ നടന്നു…

കേശവൻ കാർ പാർക്ക് ചെയ്ത് അവരുടെ ഒപ്പം അകത്തേക്ക് നടന്നു…

പഴയ ഓടിട്ട രണ്ട് നില വീട്…

റെഡ് ഓക്സൈഡ് ഇട്ട വരാന്ത കടന്ന് വിശാലമായ ഹാളിലേക്ക് നടന്ന്… ഹാളിൽ ടിവി ക്ക് എതിരായി ഇട്ടിരിക്കുന്ന സെറ്റിയിൽ അവൾ അവനെ പിടിച്ചിരുത്തി…

അകത്തേക്ക് വന്ന കേശവനും അവൻെറ അപ്പുറമായി ഇരുന്നു… വെളുത്ത ഷർട്ടും കറുത്ത പാൻറുമണിഞ്ഞ് അവരുടെ ഇടയിലിരുന്ന പയ്യൻ ഒന്ന് വിയർത്തു…

“ മോൻ ഇത്രയും നേരമായിട്ട് ഞങ്ങളൊടൊന്നും മിണ്ടിയതു പോലുമില്ലല്ലോ… “ അവൻെറ ഇടതു വശത്തായിരുന്ന സരസ്വതി അവൻെറ മുടിയിൽ പതിയെ തഴുകി…

“ അത് എനിക്ക്… “ അവൻ തല കുനിച്ചു വിക്കി…

“ നിനക്ക് ഞങ്ങളെയൊന്നും ഇഷ്ടമായില്ലേടാ… “ സരസ്വതി അവൻെറ മുഖം തൻെറ നേർക്ക് തിരിച്ചു… കേശവനും എന്തോ പോലെയായി…

“ അങ്ങനെയല്ല… എനിക്ക് അവിടെ നിന്ന് പോന്നപ്പോൾ എന്തോ പോലെ… “ അവൻെറ കണ്ണിൽ നീർതുള്ളികൾ രൂപം കൊണ്ടു… സരസ്വതി അവനെ തന്നിലേക്ക് അമർത്തി…

Leave a Reply

Your email address will not be published. Required fields are marked *