അനു: എന്നിട്ടാണോ ഈ വൃത്തികേട് കാണിക്കുന്നെ.
ഞാൻ: നീ ഇത് ആരോടും പറയരുത് പ്ലീസ്
അനു: ഇറങ്ങി പോ ആദി എന്റെ റൂമിൽ നിന്ന്…..
ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല പെട്ടന്നു അവിടെന്ന് സ്ഥലം വിട്ടു നേരെ എന്റെ റൂമിൽ വന്നു. വല്ലാത്ത കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു . അവൾ എന്നെപ്പറ്റി എന്തു കരുതിക്കാണും. ഇനി ഒരുക്കലും അങ്ങനെ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചു.
കുറെ നാളുകൾ കടന്നുപോയി. അവൾ എന്നോട് ഒരു അകലം പാലിക്കുന്നപോലെ എനിക്ക് തോന്നി. ഇനിയും എന്റെ പ്രണയം തുറന്നു പറഞ്ഞില്ലേൽ അവൾ എന്റെ കൈവിട്ട് പോവും എന്ന് എനിക്ക് തോന്നി. ഞാൻ രണ്ടും കല്പിച്ചു അവളുടെ മുന്നിൽ പോയി.
ആദി: അനു…..
അവൾ മൈന്റ് ചെയ്യാതെ മ്മ് എന്ന് മൂളി
ആദി: അനു എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്
അവൾ ഒന്നും മിണ്ടാതെ ഇരുന്നു
ആദി: അനു എനിക്ക്….. എനിക്ക് നിന്നെ ഇഷ്ടമാണ് ഒത്തിരി…… പണ്ടേ പറയണം എന്ന് കരുതിയതാ……. പക്ഷെ എനിക്ക്……
ഉടനെ അവൾ തിരിഞ്ഞു എന്നെ നോക്കി . ഞാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു . അവൾ വിണ്ടും തിരിഞ്ഞിരുന്നു. എന്റെ വായിൽ നിന്ന് പിന്നെ ശബ്ദം വന്നില്ല. ഞാൻ നിരാശനായി തിരിച്ചു എന്റെ റൂമിൽ വന്നു.
അങ്ങനെ റിസൾട്ട് വന്നു. പ്രതീക്ഷിച്ചപോലെ ഞങ്ങൾക്ക് നല്ല മാർക്ക് കിട്ടി പക്ഷെ അന്നത്തെ സംഭവത്തിന് ശേഷം അവൾ എന്നോട് ഒരു അക്ഷരം മിണ്ടിയിട്ടില്ല. അവൾക്ക് എന്നോട് ലവ് ഇല്ല എന്ന് ഞാൻ മനസിലാക്കി. എന്നോട് വെറുപ്പ് ആയിരിക്കും. ഞാൻ അങ്ങനെ ഡിപ്രഷനിൽ ആയി. അവളെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണം അവളുടെ വീട്ടിൽ പോലും ഞാൻ പോക്ക് നിർത്തി. അങ്ങനെ ഇരിക്കെ അടുത്ത പരിപാടികളെ കുറിച്ചുള്ള ഡിസ്കഷൻ ആയി വീട്ടിൽ. അച്ഛന് എന്നെ മെഡിസിൻ വിടണം അമ്മയ്ക്ക് ദൂരെ അയക്കാൻ വയ്യ ഞാൻ ആണേൽ ഇതൊന്നും ചിന്തിക്കാൻ വയ്യാത്ത അവസ്ഥ.