അച്ഛന് അമ്മയോട് ഒരുപാട് സ്നേഹമായിരുന്നു, അമ്മയും അതിൽ സന്തോഷവതിയാണ് . ഞാനും എന്റെ ചേച്ചിയും ജനിച്ചു വളർന്നത് കൊൽക്കത്തയിലാണ്. ഞങ്ങൾക് ഇവിടെ നല്ലൊരു വീടുണ്ട്. അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് ഞങ്ങൾ ഇവിടെ ജീവിച്ചു പോന്നത്. ഞാനും ചേച്ചിയും ഇവിടുത്തെ ഒരു വലിയ സ്കൂളിലാണ് പഠിച്ചത്.
എന്റെ അമ്മ പന്ത്രണ്ടാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ, പക്ഷേ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന് അവർ ഒരുപാട് ആഗ്രഹിച്ചു. നല്ല ആതുനികവും പരിഷ്കാരിയായ ചിന്ത ഗതിക്കാരിയാണ് എന്റെ അമ്മ , പക്ഷേ അച്ഛൻ ഇപ്പോഴും ഒരു പഴഞ്ചൻ ചിന്താ ഗതിക്കാരനാണ്.
അച്ഛൻ എന്റെ ചേച്ചിയുടെ മേൽ ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, എന്നാൽ എന്നോട് അങ്ങനെ ചെയ്തിരുന്നില്ല. പക്ഷേ അമ്മ എപ്പോഴും എന്റെ സഹോദരിയെ
സപ്പോർട്ട് ചെയ്യും. അമ്മ അവളെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ പറഞ്ഞു. തുടക്കത്തിൽ, അച്ഛൻ എന്റെ ചേച്ചീനെ പെൺകുട്ടികളുടെ മാത്രം സ്കൂളിൽ അയക്കാനാണ് തീരുമാനിച്ചത്, പക്ഷേ അമ്മയുടെ നിർബന്ധം കാരണം, അവളെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ഒരു സ്കൂളിൽ പഠിപ്പിച്ചു.
സഹോദരിയെ കൊൽക്കത്തയിലെ ഒരു നല്ല സ്കൂളിൽ ചേർത്തു, ഞാനും അവിടെ തന്നെയാണ് പഠിച്ചത് . ചേച്ചിക് എന്നെക്കാൾ 3 വയസ്സ് കൂടുതലായിരുന്നു. വൻ നഗരങ്ങളിൽ പെൺകുട്ടികൾ വഴിതെറ്റിപ്പോകുമെന്നും എല്ലാം സ്വന്തം ഇഷ്ടപ്രകാരം ചെയ്യുമെന്നും
ഭയന്ന് അച്ഛൻ ചേച്ചിയോട് നല്ല സ്ട്രിക്റ്റ് ആയിരുന്നു.