ചേച്ചിയ്ക്കൊരു ജീവിതം
Chechikkoru Jeevitham | Author : vivian
വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ പ്രണയവിവാഹം ചെയ്ത ദമ്പതികളെ അറിയാമോ? ജീവിതത്തിൽ താങ്ങും തണലുമായി ഉണ്ടായിരുന്നവരെ ഒരു സുപ്രഭാതത്തിൽ യാതൊരു മാർഗ്ഗവുമില്ലാതെ ചതിക്കേണ്ടിവെരുമ്പോൾ, എതിർപ്പുകളൊന്നും വക വെക്കാതെ പുതിയൊരു ജീവിതം ആരംഭിക്കുമ്പോൾ മുകളിലിരിക്കുന്നവൻ ചില കൈവിട്ട കളികളിക്കും..
എന്റെ ചേച്ചിയാണ് ലയ.എന്നേക്കാൾ 8 വയസ്സ് കൂടുതലാണ്. എന്നെ ഒക്കത്തെടുത്തു, കുളിപ്പിച്ച്, ഡ്രെസ്സുടുപ്പിച്ച്,ചോറ് വാരിതന്ന്, അമ്മയേക്കാൾ എന്റെ എല്ലാ കാര്യവും നോക്കി എന്നെ വളർത്തിയത് ചേച്ചിയാണ്.ചേച്ചിയുടെ ചിരി കാണാൻ തന്നെ,എന്താ പറയ, നമ്മുടെ ടെൻഷൻ എല്ലാം പമ്പകടക്കും.
നല്ല ഉയരവും നിറവും ഭംഗിയും ശരീരവടിവും ഒക്കെ ഉള്ള പെണ്ണായിരുന്നു ചേച്ചി.കോളേജിൽ പഠിപ്പ് കഴിഞ്ഞ് കൂടെ പഠിച്ച അന്യമത്യസ്തനായ റിയാസ് എന്ന ആളുടെ കൂടെ ഒളിച്ചോടിപ്പോയി.അന്ന് ആ ബന്ധമെല്ലാം എന്റെ അച്ഛനും അമ്മയും ഉപേക്ഷിച്ചതാണ്.
അത്രയും നമ്മളും നമ്മളെയും സ്നേഹിച്ച മകൾ പെട്ടെന്നൊരു ദിവസം നാണക്കേടുണ്ടാക്കി ഇറങ്ങിപോകുമ്പോൾ ചങ്ക് തകരുന്ന വേദന ആണ്.അന്ന് ഞാൻ എട്ടിൽ പഠിക്കുകയായിരുന്നു.
വീട്ടുകാരോളം തന്നെ എനിക്കും ദേഷ്യമുണ്ടായിരുന്നു.എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ചേച്ചി.പറയാതെപോയപ്പോൾ ഈ അനിയന്റെ ഹൃദയം നുറുങ്ങിയത് ആരും കണ്ടില്ല.
കാലങ്ങൾ കടന്ന് പോയി.പഠിപ്പും കഴിഞ്ഞ് ജോലി ഒക്കെ കിട്ടി,ലോകവിവരം വെച്ചപ്പോൾ എനിക്ക് ചേച്ചിയുടെയും അളിയന്റെയും അവസ്ഥ മനസ്സിലായി.മിശ്രവിവാഹമായതിനാൽ രണ്ട് കുടുംബങ്ങളും കൈവിട്ട അവർക്ക് ആകെ ഉണ്ടായിരുന്ന ബന്ധം ഞാൻ ആയിരുന്നു.