ആദിത്യ ഉദയം 5
Adithya Udayam Part 5 | Author : God Of Lust | Previous Part
നന്നായി ലേറ്റ് ആയെന്ന് അറിയാം…. സോറി… നല്ല തിരക്കായിരുന്നു… തീരെ സമയം കിട്ടാറില്ല, അതോണ്ടാ… പേജ് കുറവാണെന്ന് അറിയാം … എന്നാലും ഒന്ന് അഡ്ജസ്റ്റ് ചെയ്യ്… ലൈക് ഉണ്ടെങ്കിലേ എഴുതാൻ തോന്നു… തെറ്റുകൾ ക്ഷെമിക്കുക… എല്ലാം പെട്ടന്നാണ് എഴുതി തീർത്തത്… അടുത്ത പാർട്ട് മാക്സിമം വേഗം തരാം…
ഇവളെന്തിനാ ഇങ്ങനെ കിണിക്കണേ??? ഇല്ലെങ്കി ഇല്ലെന്ന് പറഞ്ഞൂടെ…പിന്നെ അവൾ തുടർന്നു…
“” പ്രണയം ഉണ്ടായിരുന്നു… “”പെട്ടന്ന് എന്റെ ഉള്ളൊന്ന് വിങ്ങി… അത് എന്തോണ്ടാണെന്ന് മനസിലാവണില്ല… ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞെ, അതുകൊണ്ട് ഇപ്പൊ ഉണ്ടാവില്ല… അല്ല!! ഉണ്ടെങ്കിലും എനിക്കെന്താ??? അയ്ശേരി…
“”എന്നിട്ട് ഇപ്പൊ ഇല്ലേ!!???””
“”ഇല്ല… അവന്റെ ഉദ്ദേശം വേറെ ആയിരുന്നു… ഒരേ സമയത്ത് ഒന്നിൽ കൂടുതൽ ആളായിരുന്നു അവന്റെ ലക്ഷ്യം… എനിക്കത് നേരത്തെ തന്നെ മനസിലായി… പിന്നെ അതികം മുന്നോട്ട് പോയില്ല…”” ഈശ്വര ഇനി ഇവർ തമ്മിൽ എന്തേലും നടന്ന്??? ഏയ്യ്… ഇണ്ടാവില്ല….
“”നീയെന്താ ആലോചിക്കണേ… ഞങ്ങൾ തമ്മിൽ എന്തേലും നടന്നോ എന്നാണോ??? ഒന്നും ഉണ്ടായിട്ടില്ല… പേടിക്കണ്ട…”” ഏഹ്!!! ഇവൾക്കെങ്ങനെ മനസിലായി… കോപ്പ് ഇനി മൈൻഡ് റീഡിങ് എങ്ങാനും…. മൈൻഡ് റീഡിങ് പറി… എന്തായാലും വിട്ട് കൊടുക്കണ്ട….
“”എനിക്കെന്ത് പേടി… അതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലേ…”” ഞാൻ അവളുടെ മുഖത്ത് നോക്കാതെ പുറത്തേക്ക് നോക്കി പറഞ്ഞു…
“”ആണോ??? നീ എന്റെ മുഖത്ത് നോക്യേ… “” അവളെന്റെ മുഖം പിടിച്ചു അവൾക് നേരെയാക്കി…
“” ആണോടാ??? നിനക്കൊന്നും ഇല്ലേ… ഒന്നും ഇല്ലെങ്കി പിന്നെന്താ ഞാൻ എനിക്ക് കാമുകൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോ നീ വല്ലതായേ?? “” ഉഫ് അവള്ടെ ആ നോട്ടം, ആ ഉണ്ടകണ്ണ്… ഇനി നിന്ന ശെരിയാവില്ല… എസ്കേപ്പ് അടിക്കാം…