എന്റെ രാജ്യവും റാണിമാരും
Ente Raajyavum Raanimaarum | Author : Leo
ജിമ്മില്‍ പുള്‍-അപ് ബാര്‍ ചെയ്തു തീരാവാറായപ്പോള്‍ ആണ് ഒരു ഇമെയില്‍ നോട്ടിഫിക്കേഷന്റ്റെ ടോണ്‍ ഏന്‍റെ ഫോണ്‍ താഴെ വച്ച ജിം ഭാഗില്‍ നിന്നു കേട്ടത്. മുകളിലെ നിലയില്‍ നിന്നും ആരേലും ആണോ എന്നു നോക്കാന്‍ ഞാന്‍ വേകം ചാടി ഇറങ്ങി ഫോണ്‍ എടുത്ത് നോക്കി. അല്ല കമ്പനി ഇമെയില്‍ അല്ല, പേര്‍സണല്‍ ഇമെയില്‍ ആണ്. പേര് കണ്ടപ്പോള്‍ പെട്ടന്നു ആരാണെന്ന് കത്തീല, “അന്ന സാം”. ഇമെയില്‍ വായിക്കാന്‍ തുടങ്ങി ഉടനെ തന്നെ എല്ലാം തെളിഞ്ഞു വന്നു. നെഞ്ചില്‍ ഒരു ടണ്‍ കല്ല് കൊണ്ടിട്ട ഭാരം. പുള്‍-അപ് ചെയ്തു കൊണ്ടിരുന്നത് കൊണ്ടുള്ള കിതപ്പും അതിനെക്കാള്‍ വേഗത്തില്‍ ഇടിക്കുന്ന നെഞ്ചും കൊണ്ടാണ് അത് വായിച്ചത്.
“പ്രിയപ്പെട്ട നന്ദകുമാര്‍,
സാം അച്ചായന്‍ പോയി. കഴിഞ്ഞ തിങ്കളിന് രാവിലെ നോക്കിയപ്പോ അച്ചായന്‍ എനിക്കുന്നുണ്ടായിരുന്നില്ല, പെട്ടന്നു തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ഉറക്കത്തില്‍ അറ്റാക്ക് വന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞു. കോണ്‍ടാക്റ്റ് ചെയ്യാന്‍ ഞങ്ങളുടെ കയ്യില്‍ നന്ദുവിന്റ്റെ നമ്പറോ അഡ്ഡ്രെസ്സോ ഒന്നും ഇണ്ടാര്‍ന്നില്ല. ഇത്രേയും വൈകിയതില്‍ ക്ഷമ ചോതിക്കുന്നു. ഈ ഇമെയില്‍ അഡ്ഡ്രെസ്സ് പോലും സാം അച്ചായന്റെ ലോക്കര്‍ തുറന്നപ്പോള്‍ കിട്ട്യതാണ്. അച്ചായനെ നമ്മുടെ അടുത്ത് തന്നെ ഉള്ള പള്ളിയില്‍ ആണ് അടക്കിയത്. നിങ്ങള്‍ തമ്മില്‍ കണ്ടിട്ടു ഇപ്പോള്‍ കുറെ ആയെന്നു അറിയാം. എങ്കിലും “He is your father”. എത്രേയും വേഗം ഇങ്ങോട്ടു വരുമെന്നു പ്രതീക്ഷിക്കുന്നു.
9xxxxxxxxx എന്നെ ഈ നംബറില്‍ ഇമെയില്‍ കണ്ടാല്‍ ഉടനെ വിളിക്കുക.
എന്നു അന്ന”