ഒരു പനിനീർ പൂവ് 2
Oru Panineer Poovu Part 2 | Author : Vijay | Previous Part
പിറ്റേന്നു ലച്ചു രാവിലെ ഉറക്കം ഉണർന്നു,.. എന്താന്നു അറിയില്ല പതിവിലും ഉന്മേഷവതി ആയിരുന്നു അവൾ.. രാവിലെ എണിറ്റു പല്ലുതേച്ചു കഴിഞ്ഞു പടികൾ ഇറങ്ങി അവൾ അടുക്കളയിലേക് ചെന്നു..
സരസ്വതി അമ്മ രാവിലെ തന്നെ അവിടെ തിരക്കിൽ ആയിരുന്നു. പിറകില്കൂടി പോയി ലച്ചു അവരെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.
ഓ എണീറ്റോ ഏട്ടന്റെയും അച്ഛന്റെയും ചക്കര..,
അതെന്താ ഞാൻ അമ്മയുടെ ചക്കര അല്ലെ.. അതും പറഞ്ഞു അവൾ അടുക്കളയുടെ സ്ലാബിൽ കയറി ഇരുന്നു..,
എടി പെണ്ണെ രാവിലെ എണിറ്റു എന്നെ ഒന്നു വന്നു സഹായിച്ചാൽ എന്താ നിനക്ക്,, വേറെയൊരു വീട്ടിൽ ചെന്നു കയറേണ്ട പെണ്ണാ നീ..
അവിടെ ഇത്പോലെ കാണിച്ചാൽ എനിക്കാ അതിന്റെ നാണക്കേട്..
അതിന് ഞാൻ ഇപ്പോഴൊന്നും കല്യാണം കഴിക്കുന്നില്ലലോ.. ലച്ചു ചിരിച്ചുകൊണ്ട് അമ്മയെ നോക്കി കൊഞ്ഞണം കുത്തികൊണ്ട് പറഞ്ഞു..
എന്താ രാവിലെ അമ്മയും മോളും കൂടി ഉടക്ക്..
അതും പറഞ്ഞു മാധവൻ തമ്പി അങ്ങോട്ട് കയറി വന്നു..
അച്ഛനെ കണ്ടതും അവൾ മുകളിൽ നിന്നും ഇറങ്ങി അച്ഛനെ കെട്ടിപിടിച്ചു..
അച്ഛൻ ഇന്നലെ വരാൻ താമസിച്ചോ??
അതെ മോളെ വന്നപ്പോ ഒരുപാട് വൈകി,, കമ്പനിയിൽ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു..
അതും പറഞ്ഞു അയാൾ ലച്ചുവിന്റെ നെറ്റിയിൽ ചുംബിച്ചു..
അപ്പോഴേക്കും സരസ്വതി ചായ അയാൾക് നേരെ നീട്ടി അതും വാങ്ങി അയാൾ ഉമ്മറത്തേക്ക് പോയ്
ഡി ലച്ചു ഇത് കൊണ്ടുപോയി അരുണിന് കൊടുക്കു.. അതും പറഞ്ഞു ‘അമ്മ അവൾക് ഒരുഗ്ലാസ്സ് ചായ കൊടുത്തു..
അതും എടുത്തു അരുണിന്റെ റൂംമിലേക്കു നടന്നു..
അവൾ ചെല്ലുമ്പോ അവൻ ഉണർന്നിട്ടുണ്ടായിരുന്നില്ല. അവൾ പതിയെ റൂമിൽ ചെന്ന് ചായ ടേബിളിൽ വച്ചിട്ടു.. ജഗ്ഗിൽ നിന്നും കുറച്ചു വെള്ളം എടുത്ത് അവന്റെ മുഖത്തേക്കു കുടഞ്ഞു.. പെട്ടന്നു അവൻ ചാടിയെണീറ്റു. ലച്ചു അപ്പോഴേക്കും ചിരിച്ചുകൊണ്ട്
ഗുഡ്മോർണിംഗ് ചേട്ടായി..
അതും പറഞ്ഞു അവൾ ഓടി ഡോറിന്റെ അടുത്ത് എത്തിയിരുന്നു..
ടി കാന്താരി നിനക്ക് ഞാൻ വച്ചിട്ടുണ്ട്..
അവൾ അരുണിനെ നോക്കി കോക്രി കാട്ടി ചിരിച്ചു. എന്നിട്ട് അവൾ പറഞ്ഞു..
അതെ ചായ ടേബിളിൽ ഉണ്ട്.. മണി എട്ടു ആയി വേഗം പോയ് കുളിച്ചു റെഡി ആകാൻ നോക്..