*അബ്രഹാമിന്റെ സന്തതി 3*
Abrahamithe Santhathi Part 3 | Author : Sadiq Ali | Previous Part
എന്റെ പ്രതീക്ഷക്ക് വിപരീതമായി.. ചായയുമായി വന്നത് ജാഫറിന്റെ പെങ്ങളായിരുന്നു..
നിരാശനായ ഞാൻ പല ചിന്തകളിലും മുഴുകിയിരുന്നു.. എന്റെ നിരാശയും വിഷമവും അവരെ അറിയിക്കാൻ കഴിയുമായിരുന്നില്ലല്ലൊ!.. അല്ലെങ്കിലെ നാദിയ ഇവരുടെ കണ്ണിലെ കരടാണു..ഞാൻ മൂലം അത് ഇനി കൂട്ടണ്ടാന്ന് കരുതി. എന്തായാലും അറിയണമല്ലൊ നാദിയ എവിടാണെന്ന്.. അതിനായ്
ജാഫറിന്റെ ഉമ്മയോട് ..
“ജാഫർ വിളിക്കാറില്ലെ”..
” ഒന്നൊ രണ്ടൊ ആഴ്ചകൂടുമ്പൊ വിളിക്കും..”
“ആ.. എന്തായാലും ഒന്ന് രണ്ട് മാസത്തിനുള്ളിൽ അവനിങ്ങ് വരുമല്ലൊ”.. ഞാൻ പറഞ്ഞു..
വളരെ കൂളായി ഞാൻ ഞാൻ ചോദിച്ചു..
” എവിടെ നാദിയാ.. എന്താ അവളുടെ വിശേഷം.. കണ്ടില്ലല്ലൊ”..
അത് പറഞ്ഞതും ജാഫറിന്റെ ഉമ്മാടെ മുഖത്തെ ചിരി മാഞ്ഞു.. ജാഫറിന്റെ പെങ്ങടെ മുഖത്തേക്ക് ഒന്ന് നോക്കി..
അറിയാത്ത മട്ടിൽ ഞാൻ പിന്നെം ചോദിച്ചു..
“ഇവിടുണ്ടൊ??.”
“ഇല്ലാ” ഉമ്മ പറഞ്ഞു…
“ആ അവളുടെ വീട്ടിലാവും അല്ലെ”?..
” ആ അതെ..!!
അവരെന്നിൽ നിന്ന് എന്തോ ഒളിക്കുന്നപോലെ എനിക്ക് തോന്നി..
ഞാൻ ചോദിച്ചു..
“എന്തുപറ്റി.. മുഖം വല്ലാതെയായല്ലൊ.. ഉമ്മാടെ!..
” ഒന്നുമില്ല മോനെ..”
“ഹാ പറയുമ്മാ ഞാൻ അന്യനൊന്നുമല്ലല്ലൊ”..
” അത്… ജാഫറൊന്നും പറഞ്ഞില്ലെ!..?
“ഇല്ല”..
എന്തുപറ്റി”..
” നാദിയയും ജാഫറുമായുള്ള വിവാഹബദ്ധം ഒഴിവാക്കി.. മോനെ..”
പെട്ടന്ന് ഷോക്കായ ഞാൻ ഞാൻ ചോദിച്ചു.. ദേഷ്യത്തോടെ..
“എന്തിനു”.. എന്താകാരണം!?
കാരണമായി.. കുട്ടികളുണ്ടാകാത്തതും അതിനെ ചൊല്ലിയുള്ള വഴക്കുകളും ഓരൊന്നായി.. ജാഫറിന്റെ ഉമ്മ നിരത്തി..
” ജാഫർ സമ്മദിച്ചൊ!? ഞാൻ ചോദിച്ചു..
“ഞാൻ പറയുന്നതിനപ്പുറമൊന്നുംഅവനില്ല “.. ഉമ്മ പറഞ്ഞു..
” ഹും.. കഷ്ട്ടം”.. അങ്ങെനെ പറഞ്ഞ് ഞാനെണീറ്റു..
“പോകുവാണൊ മോനെ..”?..