മോനിഷ എന്റെ മൊണാലിസ
Monisha Ente Monalisa
bY: Antony
ഈ അനുഭവവും കുറച്ചു പഴയതാണ് . ഓർമ ശരിയാണെകിൽ 2007 2009 ഇതിനിടയിൽ ഒള്ള കാലഘട്ടം ആണ് ഇതിൽ. അന്നത്തെ മെയിൻ സോഷ്യൽ മീഡിയ ഓർക്കുട്ട് ആണ് .. ചാറ്റിങ് ആണെങ്കിൽ യാഹൂ. ഓർക്കുട്ടിൽ ഒരു പ്രതേകത ഉണ്ട് അതിൽ നമ്മുടെ പ്രൊഫൈലിൽ കയറിയ ആളുകളുടെ ലിസ്റ്റ് അതിൽ കാണാം അങ്ങിനെ കിട്ടിയ ഒരാളുടെ കഥയാണ് ഇതു.
ഓഫീസിൽ വന്നാൽ ആദ്യം താനെ യാഹൂ സൈൻ ഇൻ ചെയ്യും പിന്നെ കാലത്തേ തിരക്കു കഴിഞ്ഞാൽ പതിയെ മെയിലും ഓർകുട്ടും ഒകെ ചെക്കിങ് ആണ്. അതിൽ പരിചയം ഇല്ലാത്ത ആരെങ്കിലും എന്റെ പ്രൊഫൈൽ കേറി നോക്കിട്ടുണ്ടെങ്കിൽ അവരേം പോയി നോക്കുക ഒരു ശീലം ആയിരുന്നു.. ആരാ എന്താ എന്നൊക്കെ അറിഞ്ഞിരിക്കണ്ടേ. അങ്ങിനെ ഇരിക്കെ ഒരു ദിവസം ആണ് നമ്മുടെ നായിക എന്റെ പ്രൊഫൈൽ വിസിറ്റ് ചെയ്തതിന്റെ വിവരങ്ങൾ എനിക്ക് കിട്ടുന്നത് ഞാൻ അന്ന് തന്നെ അവളുടെം പ്രൊഫൈൽ ചെക്ക് ചെയ്തു
ഫോട്ടോ ഒന്നും ഇല്ല, ഒരു ടെഡി ബീറിന്റെ ഫോട്ടോ, ഡീറ്റെയിൽസ് കണ്ടപ്പോ മനസിലായി അവളും കുവൈറ്റിറ്റിൽ ഉണ്ട് അങ്ങിനെ ഒരു മാസം അങ്ങോട്ടും എങ്ങോട്ടും പ്രൊഫൈൽ വിസിറ്റിംഗ് ആയിരുന്നു, പിന്നെ ഞാൻ ഫ്രണ്ട് റിക്വസ്റ്റ് വിട്ടു അവൾ അത് സ്വീകരിച്ചു, അങ്ങിനെ ചാറ്റിങ് തുടങ്ങി. അവളുടെ ഡീറ്റെയിൽസ് കിട്ടി, കുവൈറ്റിറ്റിൽ അബ്ബാസിയ എന്ന സ്ഥാലത് താമസിക്കുന്നു. അപ്പന് ബാങ്കിൽ ജോലി ഇവർ 4 പെൺകുട്ടികൾ.
ഇവൾ എപ്പോ +2 പേര് മോനിഷ.
ഓർക്കുട്ട് വിട്ടു ഞങ്ങൾ യാഹൂ ചാറ്റിങ് തുടങ്ങി, നല്ല ഫ്രണ്ട് ആയിരുന്നു കേട്ടോ യാതൊരു വിധത്തിലും ഒള്ള വൃത്തികേടുകൾ ആ സമയത്തു ഉണ്ടായില്ല. അങ്ങിനെ ഇരിക്കെ അവൾ +2 കഴിഞ്ഞു നാട്ടിൽ പോയി പോകുന്നതിനു മുന്ന് ഞാൻ എന്റെ നമ്പർ കൊടുത്തിരുന്നു അവൾ എന്നെ കാൾ ചെയ്തിട്ടില്ല അത് പോലെ അവളുടെ ഒരു ഫോട്ടോ പോലും തന്നിട്ടും എല്ലാ കാണാമറയത്തുള്ള ഒരു ഫ്രണ്ട് അതായിരുന്നു അവൾ.
അവൾ പോയിട്ടു 2 -3 മാസം കഴിഞ്ഞു ഓർക്കുട്ടിൽ പോലും അവൾ കേറുന്നില എന്ന് എനിക്ക് മനസിലായി. ഞാനും പതിയെ അവളെ മറന്നു തുടങ്ങി എന്ന് വേണമെങ്കിൽ പറയാം പിന്നെ ഇതു മാത്രം അല്ലാലോ ഓഫീസിൽ പണിയും ഉണ്ടല്ലോ.
നാട്ടിൽ ആണെങ്കിൽ എനിക്ക് നല്ല രീതിയിൽ പെണ്ണ് നോക്കുന്നുണ്ട് , എന്നെ കയറൂരി ഇനി വിടാൻ വീട്ടുകാർക് താല്പര്യം എല്ലാ. അങ്ങിനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഒരു മിസ് കാൾ വന്നു. നാട്ടിൽ നിന്നാണ് സാദാരണ ആ സമയത്തു കുവൈറ്റിൽ നാട്ടിൽ നിന്ന് കാൾ വന്നാൽ നമ്പർ വരില്ല ഇവിടത്തെ ലോക്കൽ നമ്പർ ഒകെ ആണ് വരാറ് പക്ഷെ അന്ന് എനിക്ക് നാട്ടിലെ നമ്പർ താനെ ആണ് വന്നത് ഒരു പരിചയവും ഇല്ലാത്ത മൊബൈൽ നമ്പർ അന്ന് ഇന്നത്തെ പോലെ മൊബൈലിൽ ഇന്റർനെറ്റ് ഒന്നും അങ്ങിനെ ആയിട്ടില്ല, ഉള്ളവർ താനെ വളരെ കുറവാണു, ഞാൻ ഓഫീസിന്റെ അടുത്തുള്ള ഇന്റർനെറ്റ് കാൾ സെന്റര് ( കുവൈറ്റിൽ നിന്ന് ഇന്റർനാഷണൽ കാൾ വളരെ റേറ്റ് കൂടുതൽ ആണ് അത് കൊണ്ട് എല്ലാവരും ഇന്റർനെറ്റ് കാളിംഗ് ആണ് ഉപയോഗിക്കുന്നത് ) പോയി വിളിച്ചു നോക്കി റിങ് ചെയുന്നുണ്ട് എടുകുന്നില്ല ഒരു 2 ദിവസം ഞാൻ കാൾ ചെയ്തു നോക്കി റിങ് ചെയുന്നുണ്ട് എടുകുന്നില്ല, എനിക്കാണെങ്കിൽ മനസിന് ഒരു പ്രയാസം ആരായിരിക്കും എന്നത് .