പ്രണയമന്താരം 20
Pranayamantharam Part 20 | Author : Pranayathinte Rajakumaran | Previous Part
അന്ന് വൈകുന്നേരം എല്ലാരും പൂജകൾ ഒക്കെ കഴിഞ്ഞു ഒത്തുകൂടി. ഉഷയും ഫാമിലിയും തിരിച്ചു പോയി.
എന്തായാലും നടക്കണ്ടതു നടന്നു.. ഒട്ടുമിക്ക ബന്തുക്കൾ ഒക്കെ എവിടെ ഉണ്ട് നാളെ റിസെപഷൻ നടത്താം. എന്താ ചേട്ടാ അതല്ലേ നല്ലത്. മാധവൻ തന്റെ ചേട്ടനോട് ചോദിച്ചു.
ആ അതു മതിയട എല്ലാരും ഉണ്ടല്ലോ.. പിന്നെ വിട്ടു പോയവരെ നമുക്ക് ഫോണിൽ ബന്ധപ്പെടാം.
മോളെ മോക്ക് ആരേലും അറിക്കാൻ ഉണ്ടോ.. തുളസിയോട് മാധവൻ ചോദിച്ചു..
ഹേയ്.. അങ്ങനെ ആരും ഇല്ല അച്ഛാ… അച്ഛൻ മരിച്ചതോടെ ഒട്ടുമിക്ക ബെന്ധുക്കളും ഉപേക്ഷിച്ചു. പിന്നെ ഉള്ളത് ആതിരയാണ് അവൾ ഇവിടെ ഉണ്ടല്ലോ.
കൃഷ്ണ നിനക്ക് ആരേലും അറിക്കാൻ ഉണ്ടോ. ഫ്രണ്ട്സ്സ് മറ്റും… ഉണ്ടോ
ഹേയ്.. ഇല്ല വല്യച്ചാ.. ഇതിപ്പോൾ പെട്ടന്ന് ആയിരുന്നല്ലോ… കോളേജിൽ ഉള്ള ഉള്ളവർ ഒക്കെ വീട്ടിൽ പോയിരിക്കുകയാണ്..
എന്നാ നാളത്തെ കാര്യങ്ങൾ തീരുമാനിച്ച പോലെ.. ഡ്രസ്സും മറ്റും രാവിലെ പോയി എടുക്കാം.. മാധവാ ഇപ്പോൾ തന്നെ ഓഡിറ്റോറിയം വിളിച്ചു പറഞ്ഞേക്ക്. ബാക്കി കാര്യങ്ങൾ കുടി ഫുഡും കൂടെ. അറിക്കാൻ വിട്ടു പോയവരെ ഒരു ലിസ്റ്റ് ഉണ്ടാക്കി അറിക്കണം.
അന്ന് എല്ലാരും കുടുംബത്ത് കൂടിയത് കൊണ്ട് തുളസിയെ ഒറ്റയ്ക്ക് ഒന്ന് കിട്ടിയില്ല കൃഷ്ണയ്ക്ക്. കണ്ണുകൾ കൊണ്ടു കഥ പറഞ്ഞു അവർ അവരുടെ സന്തോഷം പങ്കു വെച്ചു. അച്ചുവും, തുളസിയും മറ്റു കസിൻസ്സ് ഒക്കെ ഫുഡ് കഴിഞ്ഞു റൂമിൽ കൂടി.
ബാക്കി എല്ലാരും നാളത്തെ കാര്യങ്ങൾക്കു ഉള്ള ഒരുക്കത്തിൽ ആയിരുന്നു.
എന്റെ പൊന്നു ചെച്ചുസെ എന്തായിരുന്നു വൈകുന്നേരം അമ്പലത്തിൽ. എത്ര പെട്ടന്നാ ഒരു കല്യാണം നടന്നെ. കൃഷ്ണ ഇത്ര സ്ട്രോങ്ങ് ആയിരുന്നോ. സത്യം പറയാല്ലോ ചെക്കനെ അങ്ങ് പ്രേമിച്ചാ മതിയായിരുന്നു……