നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 4
Nishayude Swapnavum Ente Lakshyavum Part 4
Author : idev | Previous Part
കോളജ് ഗ്രൗണ്ടിന്റെ ഒരു സൈഡിലായാണ് കാന്റീൻ ഉള്ളത്. കാന്റീനിൽ കയറുന്നതിന് മുൻപ് ഞാൻ അവളുടെ കയ്യിൽ ബലമായി പിടിച്ച് കാന്റീനിന്റെ സൈഡിലേക്ക് കൊണ്ട് പോയി.
” അജി.. കൈ വിട് , എനിക്ക് പോണം ”
” നീ പൊക്കോ.. പക്ഷെ എനിക്ക് കാര്യമറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് ”
” നിനക്കിത്രയും ചെയ്തിട്ടും ഒന്നും അറിയില്ല .. അല്ലെ..? ”
” അറിയാമെങ്കിൽ എനിക്ക് നിന്നെ ഇവിടെ തടഞ്ഞ് ചോദിക്കേണ്ട ആവശ്യം ഇല്ല, എന്ത് തന്നെ സംഭവിച്ചാലും വേണ്ടില്ല എനിക്ക് ഇപ്പൊ അറിയണം ഞാൻ ചെയ്ത തെറ്റെന്താണ് എന്ന് ”
” നിന്നെ ആരാ എന്റെ കാര്യം നോക്കാൻ ഏല്പിച്ചെ.. ശെരിയാണ് ഇവിടെയുള്ള മറ്റെല്ലാ കുട്ടികളെക്കാളും ഞാൻ അടുത്തതും ഇടപെഴുകിയതും നിന്നോട് തന്നെ ആയിരുന്നു. എന്ന് കരുതി എന്റെ സംബന്ധം നടത്തിത്തരാൻ ഞാൻ ആവശ്യപെട്ടിരുന്നോ നിന്നോട്..?”
ഇവളെന്താ ഈ പറയുന്നത്. സംബന്ധം നടത്തിക്കൊടുക്കാൻ ഞാൻ എന്താ ബ്രോക്കറോ.. എനിക്ക് അവൾ പറഞ്ഞതൊന്നും മനസ്സിലായില്ല.
” നീ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ ഒന്ന് മൊഴിയോ..”
” നിന്റെ ഫ്രണ്ട് രവിയും അവന്റെ വീടുകാരും എന്റെ വീട്ടിൽ വന്നിരുന്നു, എന്നെ പെണ്ണ് കാണാൻ ”
അത് കേട്ട ഞാൻ ആകെ അന്തം വിട്ടപോലെയായി.
” രവിയോ..?”
” ആ..
നീയല്ലേ അവന്റെ അച്ഛനോടും അമ്മയോടും എന്നെ പറ്റി പറഞ്ഞതും അവരെ അങ്ങോട്ട് പറഞ്ഞ് വിട്ടതും ”
” എന്ന് രവി നിന്നോട് പറഞ്ഞോ..? ”
” ആ.. നിനക്ക് എന്ത് ദ്രോഹമാണ് ഞാൻ ചെയ്തത്, എന്റെ ഉള്ള് മുഴുവൻ നിനക്കറിയുന്നതല്ലേ.. എന്നിട്ടും നീ എന്നോട്..”
അതും പറഞ്ഞ് അവൾ അവിടെ നിന്ന് തേങ്ങാൻ തുടങ്ങി.
” അനു.. പ്ലീസ്.. ശെരിയാണ് അന്ന് നിന്റെ വീട്ടിലേക്ക് വന്നപ്പോൾ അവനെ കൂടെ കൂട്ടി എന്നത് നേരാ.. പക്ഷെ നീയിപ്പോ പറഞ്ഞതൊന്നും എന്റെ മനസ്സിൽ പോലും ചിന്ദിക്കാത്ത കാര്യാ..”
അവൾ കണ്ണുനീർ തുടച്ച് എന്റെ മുഖത്തേക്ക് നോക്കി.