ശംഭുവിന്റെ ഒളിയമ്പുകൾ 38
Shambuvinte Oliyambukal Part 38 | Author : Alby | Previous Parts
പിന്നീട് ഒരലർച്ചയായിരുന്നു രാജീവ്.
പി സി ഓടിയെത്തി.പാഴ്സലിലെ വസ്തുക്കൾ കണ്ട് അയാളും ഒന്ന് ഞെട്ടി.”ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ”എന്ന് ഗോവിന്ദൻ സ്വയം പറഞ്ഞു.എങ്കിലും ചെറിയ ശബ്ദം പുറത്തുവന്നു.രാജീവനത് ശ്രദ്ധിക്കുകയും ചെയ്തു.
പക്ഷെ അപ്പോൾ തനിക്ക് തോന്നിയ
സംശയം ചോദിക്കനോ അവന്റെ മനസറിയുവാനോ രാജീവൻ തുനിഞ്ഞില്ല.എല്ലാം കൈവിട്ടു എന്ന് തോന്നിയ തനിക്ക് പുതിയൊരു മാർഗം തുറന്നു കിട്ടി എന്ന് വിശ്വസിക്കാനാണ് രാജീവൻ ആ അവസരത്തിൽ ഇഷ്ട്ടപ്പെട്ടത്.
ഉടനെതന്നെ അവർ നടപടികളിലേക്ക് കടന്നു.എഫ് ഐ ആർ രാജീവൻ തന്നെ എഴുതി.വർമ്മ എന്നുള്ള പേര് തന്നെയാണ് തലയുടെ ഉടമക്ക് രാജീവ് നൽകിയതും,തിരിച്ചറിഞ്ഞത് ഗോവിന്ദൻ എന്നും അതിൽ എഴുതി ചേർത്തു.ഇതെവിടെവച്ച്,എങ്ങനെ എന്ന് കണ്ടുപിടിക്കണം രാജീവ് ചിന്തിച്ചു.എന്തിന് എന്ന് ഗോവിന്ദനിൽ നിന്നുമറിയാൻ കഴിയും എന്നയാൾക്കുറപ്പുണ്ടായിരുന്നു.
ആ തല കണ്ടപ്പോഴുള്ള ഗോവിന്ദിന്റെ റിയാക്ഷൻ മാത്രം മതിയായിരുന്നു അങ്ങനെയൊരുറപ്പിന്.
**
ആ തല രാജീവന് കിട്ടിയതിന്റെ തലേ ദിവസം………..
വളരെ സന്തോഷത്തോടെയാണ് വീണ തന്റെ വീട്ടിൽ നിന്നും യാത്ര തിരിച്ചത്.
“ഒരിടത്തു കേറാനുണ്ട് പെണ്ണെ.”
പോകുന്ന വഴിയിൽ ശംഭു പറഞ്ഞു.
അവളത് സമ്മതിക്കുകയും ചെയ്തു.
അവളെയും കൊണ്ട് ശംഭു ചെന്നുകയറിയത് ചെട്ടിയാരുടെ ഗോഡൗണിലാണ്.പഴയ പൂട്ടിപ്പോയ മില്ലിനോട് ചേർന്നുള്ള ഗോഡൗൺ ചെട്ടിയാർ അടുത്തിടെയാണ് വിലക്ക് വാങ്ങിയത്.ഒറ്റപ്പെട്ട പ്രാദേശമായതു കൊണ്ട് മധ്യകേരളം കേന്ദ്രീകരിച്ചുള്ള തന്റെ ഇടപാടുകൾക്ക് പറ്റിയ ഇടമെന്ന് കണ്ടതിനാലാണ് ചെട്ടിയാർ അത് വാങ്ങിയതും.
“ഇറങ്ങെടൊ”ആ ഗോഡൗണിന്റെ ഒരു വശത്ത് കാർ പാർക്ക് ചെയ്ത
ശേഷം ശംഭു വീണയോട് പറഞ്ഞു.
“ഇതെവിടെയാ?എന്താ ശംഭുസെ ഇവിടെ?എന്തിനാ ഇങ്ങനൊരിടത്ത്?”
ഇറങ്ങുമ്പോൾ ചുറ്റും നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
തികച്ചും ഒറ്റപ്പെട്ട പ്രദേശം,അടുത്ത് മനുഷ്യവാസമൊന്നുമില്ലാതെ കാട് പിടിച്ചു കിടക്കുക്കുന്ന ഒരിടം.ടൗണിന് അടുത്തായി ഇങ്ങനെയൊന്നുണ്ടൊ എന്ന് അത്ഭുതപ്പെടുമ്പോഴും ചെറിയ ഒരു പേടി അവളുടെ ഉള്ളിലുണ്ടായി.
അവിടെ ഒന്ന് രണ്ടു വണ്ടികൾ മാറി കിടപ്പുണ്ട് അതിൽ ചെട്ടിയാരുടെ ജാഗ്വറും.
“നിന്നെ കളയാൻ കൊണ്ടുവന്നതാ. എന്തെ?”അവളുടെ ചോദ്യം കേട്ട് ശംഭു പറഞ്ഞു.