💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 10 🤩💥[E. M. P. U. R. A. N]

Posted by

ചേച്ചിയുടെ ആഗ്രഹങ്ങൾ 10

Chechiyude Aagrahangal Part 10 | Author : E. M. P. U. R. A. N | Previous Part

ഹായ് ഗയ്‌സ്….

ഇപ്പ്രാവശ്യം വൈകീട്ടില്ല എന്ന്  വിശ്വസിക്കുന്നു.. എപ്പ്രാവശ്യത്തെയും പോലെ ഈ പാർട്ടും നിങ്ങൾക്ക് ഇഷ്ടമാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ എന്റെ കഥയിലേക്ക് കിടക്കുന്നു… ബാക്കി കഥയിലൂടെ…….

  1. _________________________________________

അങ്ങനെ ഒരു 12 മണി ആയിക്കാണും എന്നെ ആരോ തട്ടി വിളിക്കുന്ന പോലെ തോന്നിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എണീക്കുന്നത്..

ഉറക്ക ചടവോടെ ആയതുകൊണ്ട് പെട്ടന്നുള്ള തട്ടിവിളിയിൽ ഞാൻ ശെരിക്കും ഞെട്ടിപ്പോയിരുന്നു….

പക്ഷെ ജനാലയിലൂടെ വരുന്ന ആ ചെറിയ വെളിച്ചത്തിൽ ഞാനാ മുഖം വ്യക്തമായി കണ്ടതോടെയാണ് എന്റെ നെഞ്ചിടിപ്പ് പഴയപടി ആയത്..

അതെ ഞാൻ പോവുന്നതിനു മുമ്പ് സോറി പറയണം എന്നു വിചാരിച്ചിരുന്ന മുഖം തന്നെയായിരുന്നു എന്റെ മുമ്പിൽ നിന്നിരുന്നത്…

അപ്പോഴാണ് വാതിൽ കുറ്റിയിടാൻ മറന്ന കാര്യം എന്റെ ഓർമയിൽ വന്നത്… അതെത്ര നന്നായെന്നും ഞാൻ ചിന്തിക്കാതിരുന്നില്ല…

ജനാലയുടെ ഒരു പാളി തുറന്നു കിടന്നിരുന്നതിനാൽ അതിലൂടെ വരുന്ന ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു നടക്കുന്നുണ്ടായിരുന്നു..

വെളുത്ത നിറമുള്ള ടീ ഷർട്ടും നീല പുള്ളി പാവാടയുമായിരുന്നു അപ്പോഴുള്ള അവളുടെ വേഷം…

കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണനിറമുള്ള മാല ആ ചെറിയ വെളിച്ചത്തിൽ അവളുടെ ശരീരത്തിന് അഴക് കൂട്ടിയിരുന്നു… അതെന്നെ അവളിലേക്ക് കൂടുതൽ ആകർഷിച്ചു എന്നുവേണം പറയാൻ..

അവൾ എന്നെ ആ സ്വപ്നലോകത്തിൽ നിന്നും തട്ടിവിളിച്ചപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടിയത്… ഞാൻ ഉടനെ തന്നെ അവളിൽ നിന്നും കണ്ണെടുത്തുകൊണ്ട് കട്ടിലിൽ നിന്നും എണീറ്റു നിന്നു…

അപ്പോഴാണ് അവളുടെ മുഖം ഞാൻ വളരെ എടുത്ത് നിന്ന് ശ്രദ്ധിക്കുന്നത്…. ആ മുഖമാകെ കരഞ്ഞു നീര് വന്നിട്ടുണ്ടായിരുന്നു… അതുകണ്ടപ്പോൾ എനിക്കാകെ വിഷമമായി….

ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ അവളുടെ തോളിൽ പിടിച്ചുകൊണ്ടു എന്റെ കട്ടിലിൽ ഇരുത്തി..പക്ഷെ അവൾ അപ്പോഴും താഴേക്കു നോക്കി ഇരിക്കുകയായിരുന്നു…

അവളുടെ വിഷമത്തിന് ഞാൻ കാരണമായത് കൊണ്ട് ഞാനവളുടെ മുഖമുയർത്തി എന്റെ നേർക്ക് പിടിച്ചുകൊണ്ടു പറഞ്ഞു..

ലച്ചു സോറി ഡോ ഞാൻ അന്നേരം എന്തെക്കെയോ പറഞ്ഞു…. നിനക്ക് എങ്ങനെ ഫീലാവും എന്നുപോലും ഞാൻ അപ്പോൾ ചിന്തിച്ചിരുന്നില്ല… നീ എന്നോട് ക്ഷമിക്ക്..

പക്ഷെ ലച്ചുവിന്റെ ഭാഗത്തുനിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല.. അതോടെ ഞാൻ വീണ്ടും തുടർന്നു…

എന്റെ ലച്ചു നീ ചേച്ചിയെ കുറിച്ച് അങ്ങനൊക്കെ പറഞ്ഞോണ്ടല്ലേ എനിക്ക് ദേഷ്യം വന്നേ… അതാ ഞാൻ പെട്ടന്ന് അങ്ങനൊക്കെ….. പിന്നീട് എനിക്ക് ഭയങ്കര വിഷമായടോ അതോണ്ട് നാളെ പോണേനു മുമ്പ് നിന്നോട് സോറി പറയാൻ വേണ്ടി നിൽക്കായിരുന്നു ഞാൻ…

Leave a Reply

Your email address will not be published. Required fields are marked *