പ്രണയമന്താരം 13
Pranayamantharam Part 13 | Author : Pranayathinte Rajakumaran | Previous Part
കുറച്ചു നേരം രണ്ടു പേരും കെട്ടിപിടിച്ചു നിന്നു…
തുളസി അവനിൽ നിന്നു അകന്നു അവന്റെ കണ്ണിലേക്കു നോക്കി…
എന്താ എന്റെ ടീച്ചർ കുട്ടി നോക്കണേ. കട്ടിലിൽ ഇരുന്നു അവളെ അടുത്ത് ഇരുത്തി ആ മടിയിൽ കിടന്നു കൃഷ്ണ ചോദിച്ചു..
ഹേയ് ഒന്നുമില്ലട ഞാൻ ഇപ്പോൾ എന്തു ഹാപ്പി ആണ് എന്ന് അറിയുമോ…
ആണോ എന്റെ സുന്ദരികുട്ടി എന്നും ഹാപ്പിയായി ഇരിക്കണം അതാണ് എനിക്കും ഇഷ്ടം ആ മുഖത്തു ദുഖം ചേരില്ലന്നെ….
അതു കെട്ടു അവൾ അവനെ നോക്കി ഇരുന്നു ആ കണ്ണുകൾ ചെറിയതായി നിറഞ്ഞു.. അവന്റെ മുടിയിൽ വിരലുകൾ ഓടിച്ചു അവനെ തന്നെ നോക്കി ഇരുന്നു.
എന്ത് പറ്റി എന്റെ കുട്ടിക്ക്.. കണ്ണ് ഒക്കെ നിറഞ്ഞല്ലോ…..
ഹേയ് ഇതു സന്തോഷം കൊണ്ട് ആട..
എന്നാ കൊഴപ്പമില്ല…
ട നീ എന്നും ഇങ്ങനെ ആകുമോ..
എന്താ മനസിലായില്ല.
അല്ല എന്നോട് ഈ ഇഷ്ടം എന്നും ഇതുപോലെ കാണുമോ എന്ന്..
അതു എന്താ ടീച്ചർക്കു പെട്ടന് അങ്ങനെ തോന്നാൻ