പ്രണയകാലം 4
PRANAYAKAALAM PART 4 AUTHOR SAGAR KOTTAPPURAM
Previous Parts |Part 1|Part 2 |Part 3|
കൂടി പോയാൽ രണ്ടാഴ്ചകൾ മാത്രമാണ് തനിക്കു മുൻപിൽ ഉള്ളതെന്ന് അനുപമക്ക് ബോധ്യമായി . ഹരിയോടുത്തു അല്പം സ്വകാര്യ നിമിഷങ്ങൾ തന്റെ മനസ് ആഗ്രഹിക്കുന്നു . എന്നാൽ ഹരിയെ എങ്ങനെ കൺവിൻസ് ചെയ്യും എന്നറിയാത്ത പ്രശ്നവും അനുപമയെ കുഴക്കി .
പക്ഷെ ഏതറ്റം വരെ ആ സ്വകാര്യ നിമിഷങ്ങളെ കൊണ്ട് പോണം ? അനുപമയ്ക്കും വ്യക്തമായ ഉത്തരങ്ങൾ ഇല്ല . ഹരി , നല്ലൊരു ഭർത്താവു ആണെന്ന് അയാളുടെ പെരുമാറ്റങ്ങളിൽ നിന്ന് തന്നെ അനുപമക്കു മനസിലായ കാര്യം ആണ് . മീര അയാളെ സംബന്ധിച്ചു ഒരു ബാധ്യതയോ കല്ലുകടിയോ ആണെന്ന് അറിയതുമില്ല. അങ്ങനെ ആണെന്ന് കരുതാനും വയ്യ .
അനുപമ ബെഡിൽ ചെരിഞ്ഞു കിടന്നു ഓരോന്ന് ആലോചിക്കുകയായിരുന്നു . എന്തിനാണ് ഹരിയുമായി പിരിഞ്ഞത് , അതൊരു ബ്രെക് അപ്പ് ആണോ ? അല്ല ..അനുപമയുടെ മനസ്സ് മന്ത്രിച്ചു .
പഴയ ഓര്മകളില്ലോടെ അനുപമയുടെ മനസ്സ് സഞ്ചരിച്ചു . കോളേജ് ജീവിതത്തിലെ അവസാന വർഷം കഴിഞ്ഞിരുന്നു , എക്സാം എല്ലാം അവസാനിച്ചു . അനുപമക്ക് വീട്ടിൽ വിവാഹ ആലോചനകൾ തകൃതി ആയി നടക്കുന്നു .ഹരി ആണെങ്കിൽ വീട്ടിലെ പ്രാരബ്ധങ്ങൾ പറഞ്ഞു അനുപമയെ നിരുല്സാഹപ്പെടുത്തി. അച്ഛനോടും സഹോദരന്മാരോടും എതിരിടാനുള്ള ധൈര്യം അനുപമക്ക് ഉണ്ടായില്ല .എന്നാലും പല ആലോചനകളും ഓരോ ഒഴിവു കഴിവ് പറഞ്ഞു മുടക്കി . ഒരു കല്യാണ ആലോചന ഏതാണ്ട് കല്യാണത്തിലേക്കു നീങ്ങാനുള്ള സാധ്യത തെളിഞ്ഞപ്പോൾ അനുപമ ഹരിയെ കാര്യങ്ങൾ ധരിപ്പിച്ചു .
ടൗണിലുള്ള സുഹൃത്തിന്റെ കോഫീ ഷോപ്പിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചില്ലറ രാഷ്ട്രീയം പറഞ്ഞിരിക്കുന്നതിനിടയിലേക്കു അനുപമ കടന്നു വരുന്നു . ഷോപ്പിലേക് പ്രവേശിച്ച ഉടൻ തന്നെ അനുപമ “ഹരീ …” എന്ന് നീട്ടി വിളിച്ചു കൊണ്ട് അല്പം വെപ്രാളപ്പെട്ടതാണ് വരുന്നത്.
ഹരിയും സുഹൃത്തുക്കളും തിരിഞ്ഞു നോക്കി, “ചെല്ല് ചെല്ല് അളിയാ , നിന്റെ ഒകെ ടൈം ” ഒപ്പം ഇരുന്നവരിൽ ഒരാൾ ഹരിയെ ഒന്ന് കളിയാക്കി. ഹരി ഒരു വളിച്ച ചിരിയുമായി എഴുന്നേറ്റ് അനുപമയുടെ നേരെ തിരിഞ്ഞു നടന്നു
“എന്താ അനു..ഒരു ടെൻഷൻ പോലെ ഉണ്ടല്ലോ ” ഹരി അനുപമയുടെ വിളറി വെളുത്ത മുഖത്തു നോക്കി .
“ഹരി , എന്റെ കൂടെ വന്നേ എനിക്ക് ചിലതു പറയണം ” അനുപമ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങി .
“നീ വിട് അനു , അത് പോട്ടെ ഞാനിവിടെ ഉണ്ടെന്നു ആര് പറഞ്ഞു ” ഷോപ്പിനു വെളിയിലിറങ്ങി ഹരി ചോദിച്ചു .
“ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു , നിന്റെ സിസ്റ്റർ പറഞ്ഞു ഇവിടെ കാണുമെന്നു ” അനുപമ അല്പം ദേഷ്യത്തിൽ ആണ് പറഞ്ഞത്. ഹരി ഒന്നും മിണ്ടാതെ അവളെ ശ്രവിച്ചു നിന്നു.
“ഹരി..ഞാൻ സീരിയസ് ആയിട്ടാണുട്ടോ , വീട്ടിൽ നല്ല പ്രഷർ ആണ് ” അനുപമ നഖം കടിച്ചു കൊണ്ട് ഹരിയെ നോക്കി .
“നീ ഒന്ന് പിടിച്ചു നില്ക്കു അനു , നമുക്ക് എന്തെങ്കിലും വഴി നോക്കാം ” ഹരി അനുപമയുടെ കയ്യിൽ പിടിച്ചു ആരെങ്കിലും ശ്രദ്ദിക്കുന്നുണ്ടോ എന്ന് ചുറ്റുപാടും നോക്കി . എന്നിട് കടയുടെ സൈഡിൽ ഉള്ള ഒരു ചെറിയ മറയുള്ള ഒരു ഗ്യാപ്പിലേക്കു കയറി നിന്നു .
അനുപമ ഹരിയുടെ കൈ കുടഞ്ഞു വിടുവിച്ചു . “എന്ത് വഴി , ഹരി ഇപ്പോഴും ഇതെന്നെ പറഞ്ഞോണ്ടിരുന്ന മതിയോ , എന്റെ കാര്യം എന്താ ആലോചിക്കത്തെ”
“പിന്നെ ഞാനെന്ത് ചെയ്യണം ” ഹരി അല്പം ശബ്ദം ഉയർത്തി .