ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 2
Oru A Certified Pranayam Part 2 | Author : Antu Pappan
Previous Part
മുഖത്ത് വീണ മഴത്തുള്ളികൾ എന്നെ എഴുന്നേൽപ്പിച്ചു. ഞങ്ങളുടെ കോളേജ് ബസ് റോഡിൽനിന്ന് മാറി മറിഞ്ഞു കിടക്കുന്നു. പലരും പാലെടുത്തായ് കുടുങ്ങി കിടപ്പുണ്ട്. എന്റെ പുറത്തേക്ക് വീണ ടോണിക്ക് പരുക്ക് കൈകളിൽ മാത്രമായിരുന്നു. അവൻ അത് സാരമില്ല എന്ന് പറഞ്ഞു. പിന്നെ ഞാൻ നോക്കിയത് ജീനയെയാണ്. അവളും ചോരയിൽ കുളിച്ചിട്ടുണ്ട്, വിളിച്ചിട്ട് അനക്കവുമില്ല പക്ഷേ ശ്വാസമുണ്ട്, എനിക്കത് വല്ലാത്ത ഭീതി തോന്നി . ഞാൻ അവളെയും കോരിഎടുത്തു സീറ്റുകളുടെ ഇടയിലൂടെ എങ്ങനെയോ ബസ്സിന്റെ മുൻപിലേക്ക് നടന്നു. എന്റെ പിന്നാലെ ടോണിയും. അവനും ആരെയോ എടുത്തിട്ടുണ്ട്. ബസ്സിന്റെ മുൻപിലത്തെ ആ വലിയ ഗ്ലാസൊക്കെ ആരൊക്കെയോ വെട്ടി പൊളിച്ചു രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ഏതോ ഫ്രീക്കൻ പയ്യന്റെ ഒരു r15 ഞങ്ങളുടെ കോളജ് ബസ്സിന്റെ അടുത്ത് തവിടു പൊടിയായി കിടപ്പുണ്ട്. ചിലപ്പോൾ അവനെ രക്ഷിക്കനായി ഡ്രൈവർ ബസ് വെട്ടിച്ചതാവണം.
ആരോ ജീനയേ എന്റെ കയ്യിനിന്നും വാങ്ങി ഒരു അംബാസിടർ കാറിലേക്ക് എടുത്തിരുത്തി. അയാൾ എന്നോട് കുഴപ്പം വല്ലോം ഉണ്ടോന്ന് ചോദിക്കുന്നുണ്ട്. പക്ഷേ എനിക്ക് അവർ പറയുന്നത് ഒന്നും വെക്തമല്ല. വെള്ളം കേറി ചെവി അടഞ്ഞപോലെ ആകെ ഒരു മന്തത. അയാൾ എന്നെയും അവളുടെ അടുത്തേക്ക് താങ്ങിക്കൊണ്ടിരുത്തി.
ആ കാർ ഹോസിപ്പിറ്റൽ ലക്ഷ്യമായി കുതിച്ചു. അതിനിടയില്‍ ജീന മറിഞ്ഞെന്റെ മടിയില്‍ വീണു. ഞാന്‍ മഴയിൽ നിന്ന് മാറിയപ്പോൾ എന്റെ തലയുടെ പുറകുവശം നന്നായിട്ടു വേദനിക്കുന്നുണ്ട്. ചോര അതുവഴി ഒഴുകി പോകുന്നത് എനിക്കിപ്പോ നന്നായി അറിയാൻ പറ്റുന്നുണ്ട് . ഞാൻ ഒരു കൈകൊണ്ട് ആ മുറിവ് പൊത്തി പിടിച്ചിട്ടുണ്ട് . മറ്റേ കൈകൊണ്ടു ജീനയെയും താഴെ വീഴാതെ മുറുക്കി പിടിച്ചിട്ടുണ്ട്.