ശംഭുവിന്റെ ഒളിയമ്പുകൾ 27
Shambuvinte Oliyambukal Part 27 | Author : Alby | Previous Parts
പതിയെ അരയിലെക്ക് നീങ്ങി.വലതു വശത്ത് പിറകിലായി ഒളിപ്പിച്ചിരുന്ന തോക്കിൽ പിടുത്തമിട്ടപ്പോഴേക്കും സുരയുടെ കൈകൾ പ്രവർത്തിച്ചു കഴിഞ്ഞിരുന്നു.രാജീവന്റെ മൂക്കിൽ ഊക്കോടെ ഒരു ഇടികൊടുത്തതും അയാൾ മുഖം പൊത്തിപ്പോയി,ഒപ്പം തോക്ക് നിലത്തേക്ക് വീണുപോയിരുന്നു. മൂക്കിൽ നിന്നുള്ള ചോര അയാളുടെ കൈവെള്ള നനയിച്ചു.വീണ്ടും പ്രതികരിക്കാനായി തുനിഞ്ഞ രാജീവനെ ഇരുമ്പ് കോളറിൽ തൂക്കി മിറ്റത്തെക്കെറിഞ്ഞ ശേഷം നിലത്ത് വീണുകിടന്ന തോക്ക് കയ്ക്കലാക്കി.
രാജീവ് നേരെ ചെന്നു വീണത് കമാലിന്റെ കാൽച്ചുവട്ടിലാണ്.തന്റെ മുന്നിലേക്ക് തെറിച്ചു വീണ രാജീവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയാണ് കമാൽ ആദ്യം തന്നെ ചെയ്തത്.ചവിട്ടുകൊണ്ട് ചുമച്ച രാജീവ് കമാലിന്റെ ചുവട്ടിൽ നിന്നും ഉരുണ്ടുമാറാനൊരു ശ്രമം നടത്തി.
പക്ഷെ കമാൽ വിടാൻ തയ്യാറല്ലായിരുന്നു.തന്റെ കാലിൽ
പിടിച്ചെണീക്കാൻ ശ്രമിച്ച രാജീവനെ അയാൾ ചവിട്ടിമറിച്ചിട്ടു.രാജീവന്റെ മുതുകിൽ വീണ്ടും കമാലിന്റെ കാല് പതിഞ്ഞു.
ഊക്കോടെ മുതുകിലുള്ള ചവിട്ടിൽ കൈകുത്തി എണീക്കാൻ ശ്രമിച്ച രാജീവ് വീണ്ടും നിലത്തേക്ക് വീണുപോയി.അയാളെ കോളറിൽ തൂക്കിയെടുത്ത കമാൽ അടിവയറു നോക്കി മുട്ടുകാല് കയറ്റിയതും ഒരുമിച്ചായിരുന്നു.അടിവയറു
പൊത്തി നിലത്തേക്കിരുന്നുപോയ രാജീവന്റെ മുഖം പൊത്തി അടി
വീണതും പെട്ടെന്നായിരുന്നു.ശേഷം കമാൽ അയാളെ തൂക്കിയെടുത്തു തന്റെ നേരെ നിർത്തി.ചെവിക്കല്ലിന് കനത്തിലൊന്ന് കിട്ടിയ രാജീവന് തല ചുറ്റുന്നതുപോലെ തോന്നി.അയാൾ നേരെ നിൽക്കാനും കമാലിനെതിരെ പ്രതികരിക്കാനും ശ്രമിച്ചു.പക്ഷെ കമാൽ രാജീവന്റെ കൈ പിറകിലേക്ക് പിടിച്ചു ലോക്ക് ചെയ്തു
“എസ് ഐ സാറെ…..കളം വേറെയാ,
വിട്ടുപിടിക്കാൻ പറഞ്ഞതല്ലേ.ആദ്യം അണ്ണൻ…….അത് പോട്ടെന്നു കരുതി ഒരവസരം കൂടി തന്നു.ദാ….ഇപ്പൊ ഞങ്ങൾക്ക് വേണ്ടപ്പെട്ട ചെക്കൻ തന്റെ കയ്യിലാ.അപ്പൊ അങ്ങനെ വിടാൻ പറ്റുവോ?”
“ഡാ നീ……”രാജീവൻ കുതറിക്കൊണ്ട് ആക്രോശിച്ചു.
“നിന്ന് പിടക്കാതെ സാറെ.സാറിവിടെ കുർബാന ചൊല്ലാൻ വന്നതല്ലല്ലോ.
കിടന്നൊച്ചകൂട്ടി നാട്ടുകാരറിഞ്ഞാൽ മാനവും പോവും തൊപ്പിയും പോകും.
അത് വേണോ സാറെ?”