ചൊവ്വാ ദോഷവും ശീക്രസ്കല്നവും
Dr.Sasi
https://www.youtube.com/watch?v=Gy4HcPgAeHQ
ചൊവ്വാ ദോഷം പിടിച്ച പെണ്ണിനെ കെട്ടിയാല്‍ കെട്ടുന്നവന്‍ പെട്ടന്ന് ചാവും ഇങ്ങിനെ ഒരു വിശ്വസം നാട്ടില്‍ പരക്കുന്നു.
ചില ജോതിഷികള്‍ യുവതികളെ കാലന്‍ ആക്കുന്നു. ജോതിഷത്തില്‍ ഒരു ഭാഗത്തും ഇല്ലാത്തൊരു ദോഷം എന്ന് മുതലാണ് ഉണ്ടായത് ആരെങ്കിലും ഉണ്ടാക്കിയതാണോ ? അതോ ചൊവ്വാ ദോഷം കപട ജോതിഷ സന്തതിയോ?
ഈ ദോഷത്തിന്റെ സൃഷ്ട്ടി ഏതു ഗ്രന്ഥത്തില്‍ നിന്നാണ് കണ്ടു പിടിച്ചിരിക്കുന്നത്. ആരാണ്ഇതു എഴുതി പിടിപ്പിച്ചത്?
അതോ ഇതും വ്യസന്റെ തലയില്‍ ഉദിച്ചതാണോ?
പുരാണങ്ങളും ഭാഗവതവും അങ്ങേരുടെ തലയില്‍ കെട്ടി വെച്ച സ്ഥിതിക്ക് ചൊവ്വാ ദോഷത്തിന്റെ പിതൃ ദോഷവും കൂടി ചാര്‍ത്തി കൊടുക്കാമായിരുന്നു.
ജോതിഷം വെക്തമായി പഠിക്കാത്തവര്‍ക്ക് ജനിച്ച ജാര സന്തതിയാണ് ചൊവ്വാ ദോഷം!!
സ്ത്രിയുടെ ശരീരം ചന്ദ്രനും പുരുഷ ശരീരം സൂര്യനും ആയിരിക്കണം. എന്ന് വെച്ചാല്‍ പുരുഷനില്‍ ചൂടും സ്ത്രി ശരീരം തണുപ്പും. തിങ്കള്‍ ദിനം സ്ത്രി ഒരു നേരം മാത്രം ഭക്ഷിച്ച് വൃതമെടുത്തും പുരുഷന്‍ ഞായറും വ്രതമെടുക്കകയും ചെയ്‌താല്‍ ഇരുവര്‍ക്കും ആരോഗ്യപരമായി ഗുണംചെയ്യും .
തിങ്കള്‍ നോയമ്പ് നോറ്റാല്‍ ഗുണമുണ്ട്
സ്ത്രിയുടെ ശരീരത്തില്‍ പുരുഷ ശരീരത്തിന് തുല്യമായ ചൂട് അനുഭവപ്പെടരുത് അങ്ങിനെ ഉണ്ടായാല്‍ അതില്‍ ആരോഗ്യപരമായ ദോഷങ്ങള്‍ ഉണ്ടാകും. ഇവരുമായി ശാരീരിക ബന്ധം പാടില്ല. തുല്യ താപ നില വളരെയധികം ശുക്ലം നഷ്ട്ടപെടുത്തും.