ദി ടൈം 4
The Time Part 4 | Author : Fang Leng
[ Previous Part ] [ www.kambimaman.net ]
ഒരുപാട് വൈകി എന്നറിയാം അതിനു ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു കഥ മുഴുവൻ തീർത്ത ശേഷം ഒറ്റ പാർട്ടായി അപ്‌ലോഡ് ചെയ്യാം എന്നാണ് കരുതിയിരുന്നത് എന്നാൽ ലെങ്ത്ത് കൂടിയാൽ ചിലർക്ക് ബുദ്ധിമുട്ടാകും എന്നുള്ളതുകൊണ്ട് ബാക്കിയുള്ള കഥ രണ്ട് പാർട്ട് ആയി അപ്‌ലോഡ് ചെയ്യുന്നു കഥ മുഴുനും ഞാൻ എഴുതി കഴിഞ്ഞു അടുത്ത ഭാഗം അഥവാ ക്ലൈമാക്സ് ഉടൻ അപ്‌ലോഡ് ചെയ്യും കുറിച്ച് പണികൾ കൂടിയേ ബാക്കിയുള്ളു കഥ വായിച്ചു അഭിപ്രായം കമെന്റ് ചെയ്യുക മോശമായെങ്കിൽ തീർച്ചയായും എഴുതുക എങ്കിലെ ക്ലൈമാക്സ് നന്നാക്കാൻ കഴിയു 💙💙
6 മാസങ്ങൾക്ക് മുൻപ്
“അമ്മു നീ ഇതുവരെ റെഡിയായില്ലേ വേഗം വാ ”
അമ്മുവിന്റെ വീട്ടിലേക്കെത്തിയ റിയ അവളെ ഉറക്കെ വിളിച്ചു
“നീ എത്തിയോ ”
പതിയെ പടിക്കെട്ടുകൾ ഇറങ്ങിക്കൊണ്ട് അമ്മു അവളോട് ചോദിച്ചു
“നീ നല്ല ആളാ ഇതുവരെ ഒരുങ്ങിയില്ലേ എന്താടി ഇത് സമയം എത്രയായെന്നറിയാമോ ”
“റിയേ എനിക്ക് ഇന്ന് തീരെ സുഖം തോന്നുന്നില്ലെടി എന്തോ ഒരു വയ്യായിക പോലെ ”
“വേണ്ട മോളെ ഒരൊഴിവും പറയണ്ട അല്ലെങ്കിലും നിനക്കി പ്രശ്നം ഉള്ളതാ എല്ലാം പ്ലാൻ ചെയ്ത ശേഷം അവസാനം എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറൽ ഇത്തവണ പറ്റില്ല മോളെ വേഗം റെഡിയായിക്കെ നീതു അവിടെ റെഡിയായി നിൽപ്പുണ്ട് നമുക്ക് വേഗം പോകണം ”
പെട്ടെന്നാണ് അമ്മുവിന്റെ അമ്മ അവിടേക്ക് എത്തിയത്
“റിയമോൾ ആയിരുന്നോ വാ മോളെ ഞാൻ ചായ എടുക്കാം ”
“വേണ്ടമ്മേ ഞാൻ കുടിച്ചതാ ദാ ഇവളോട് ഒന്ന് വേഗം വരാൻ പറഞ്ഞാൽ മതി ”
“റിയേ ഇവൾക്ക് അത്ര സുഖമില്ലെന്നാ പറയുന്നത് നിങ്ങൾക്ക് മറ്റൊരു ദിവസം പോയാൽ പോരേ “