യങ് വൈഫ് നേഹ
Young Wife Neha | Author : Ekalavyan
“അരവിന്ദ് സാറിന്റെ വൈഫ് പണ്ട് മോഡലിംഗ് ചെയ്തിട്ടുള്ളതല്ലേ.. നമുക്ക് അവരെ നോക്കിയാൽ നമ്മുടെ ഷൂട്ട് വേഗം തീർക്കാം”
കമ്പനി വട്ടമേശ യോഗത്തിൽ അരുണിന്റെ ശബ്ദമുയർന്നു. അവന്റെ പൊടുന്നുനെയുള്ള സംസാരം കേട്ട്. അരവിന്ദ് ഞെട്ടി.
“ആണോ. അങ്ങനെ ഒരു കക്ഷി നമ്മുടെ കൂട്ടത്തിലുണ്ടോ?? ബോസ്സിന്റെ സ്വരം.
“ഏയ്യ് ഇല്ല സർ, അവൾ അത് പണ്ടേ നിർത്തിയിതാണ്. “ അരവിന്ദ് ഉടനെ കയറി പറഞ്ഞു.
“എന്നാലും ഹസ്ബൻഡ് ന്റെ കമ്പനി ആവിശ്യത്തിനാണ് എന്ന് പറഞ്ഞാൽ ചെയ്യില്ലേ?”
വീണ്ടും അരുണിന്റെ സംസാരം കേട്ടു അരവിന്ദിനു കലി വന്നു..
“ഇവനിത് എന്തിന്റെ കേടാണ്.” അവൻ പിറുപിറുത്തു
“യെസ് മാൻ.. യു ജസ്റ്റ് ടോക്ക് ടു യുവർ വൈഫ്.. എനിക്ക് നിർബന്ധമുണ്ടായിട്ടല്ല. പക്ഷെ ഈ അവസാന നിമിഷം ഞാൻ ഇങ്ങനെ ഒരു ട്രാപ് ഇൽ പെടുമെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ വാക്ക് കൊടുത്ത പോലെ ഒന്നോ രണ്ടോ ഡിസൈൻഡ് ഡ്രസ്സ് ന്റെ ഫോട്ടോസ് നു മതി..ഇല്ലെങ്കിൽ എന്റെ മാനം പോകും..”
“നോ സർ, നമുക്ക് വേറെ ആരെയെങ്കിലും നോക്കിയാൽ പോരെ..”
“ബട്ട് നമുക്ക് ടൈം ഇല്ലാലോ അരവിന്ദ്. ദാറ്റ്‌സ് വൈ..കൂടാതെ ഇത് യഥാർത്ഥ മോഡലിങ് പോലെയും അല്ലല്ലോ. പുതിയ വസ്ത്രങ്ങൾ അവതരിപ്പിക്കാൻ ഒരാൾ.. അത്രയല്ലേ ഉള്ളു..”
എങ്ങനെയെങ്കിലും ഊരാൻ നോക്കിയ അരവിന്ദിനു അത് സാധിച്ചില്ല. ബോസ്സിന്റെ വ്യസനത കണ്ട് അവൻ ആശയകുഴപ്പത്തിലായി. അവസാനം അവളുമായി ഒന്നു സംസാരിക്കട്ടെ എന്ന് പറഞ്ഞു. അപ്പോളാണ് ബോസ്സ് ഹരിലാൽ ന്റെ മുഖത്തു തെളിച്ചം വന്നത്. ഈ കാര്യം എടുത്തിട്ട കിരണിനെ രൂക്ഷമായി നോക്കികൊണ്ട് ഹരിലാലിന് കൈ കൊടുത്ത് അരവിന്ദ് എഴുനേറ്റു.
മീറ്റിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയ അവനെ ഒന്നു കാണാൻ നിൽക്കുകയായിരുന്നു അരവിന്ദ്.
“ആരാടാ എന്റെ ഭാര്യ മോഡലിംഗ് ചെയ്തിട്ടുണ്ടന്ന് നിന്നോട് പറഞ്ഞത്. “
ചുമരിലേക്ക് കൊങ്ങക്ക് പിടിച്ചു കേറ്റി നിർത്തികൊണ്ട് അരവിന്ദ് അരുണിനോട് ചോദിച്ചു..