ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 15
SHAHANA IPS 15 ORU SERVICE STORY | AUTHOR : SMITHA
Previous Parts
ദാവൂദിന് ഡ്രഗ് ഇൻജെക്ഷൻ നൽകിക്കഴിഞ്ഞ് അയാളെ സീറ്റിലേക്കിരുത്തിക്കഴിഞ്ഞാണ് ഫൈസൽ അത് ശ്രദ്ധിക്കുന്നത്.
അർജ്ജുന്റെ നെഞ്ചിൽ നിന്ന് ചോരയൊലിക്കുന്നു!!
“അർജ്ജുൻ!!”
ഷഹാന പെട്ടെന്ന് അവന്റെ അടുത്തേക്ക്ചെന്ന് മുറിവ് നോക്കി.
“ഒരു പത്ത് മണിക്കൂറൊക്കെ ഞാൻ ചാകാതെയിരിക്കും മാഡം,”
ഷർട്ട് മാറ്റി മുറിവ് നോക്കുന്ന ഷഹാനയോട് അവൻ പറഞ്ഞു.
“അതിനുള്ളിൽ നമ്മൾ നോ മാൻസ് ലാൻഡ് കടന്നിരിക്കും…ഡോണ്ട് വറി!”
“ഉറപ്പാണോ?”
സിദ്ധാർത്ഥ് ചോദിച്ചു.
“പിന്നല്ലാതെ!”
അവൻ വേദനയ്ക്കിടയിൽ പറഞ്ഞു.
“മിഷൻ വിജയിച്ച് അത് സെലിബ്രേറ്റ് ചെയ്യുമ്പോൾ ഞാനില്ലാതെ പിന്നെ എങ്ങനയാണ്?”
ഫൈസലും മുറിവ് വിശദമായി നോക്കി.
“പൾമനറി വെയിൻസിനടുത്താണല്ലോ!”
ആശങ്ക നിഴലിക്കുന്ന സ്വരത്തിൽ ഫൈസൽ പറഞ്ഞു.
“നമ്മുടെ കയ്യിലെ മെഡിക്കൽ കിറ്റ് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല …ആളപായം വരെ സംഭവിക്കും!”
അവർ മൂവരും വിഷാദത്തോടെ പരസ്പ്പരം നോക്കി.
“സമയമില്ല!”
അർജ്ജുൻ അവരുടെ കൈകൾ തട്ടിമാറ്റി.
“ഏത് നേരവും ഖറാമത്ത് ആളെ പറഞ്ഞു വിടും…വേഗം…വേഗം!!”
കറാച്ചിയുടെ പുറത്ത് ശിഖാബുൽ ഹൈവേയിലൂടെ,ഏകാന്തമായ വെളിമ്പുറത്ത് കൂടി ദാവൂദിനെയും വഹിച്ചുകൊണ്ടുള്ള കൊറോളാ ബ്ളാക്ക് കുതിച്ചു നീങ്ങി.