ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7
SHAHANA IPS 7 ORU SERVICE STORY | AUTHOR : SMITHA
Previous Parts
അറബിക്കടലിന്റെ നിതാന്ത നീലിമയുടെ മുകളിലേക്ക് മെക്സിക്കൻ ക്രെയിനുകൾ പറന്നിറങ്ങുന്നത് നോക്കി നിൽക്കുമ്പോൾ ഫൈസൽ ഗുർഫാൻ ഖുറേഷി ഋതുജയെ മാത്രമാണ് ഓർമ്മിച്ചത്.
“നിനക്കെന്താ ഫൈസൽ നീല നിറത്തോടിത്ര ഇഷ്ടം?”
പോപ്ലാർ മരങ്ങളുടെ ചുവന്ന ഇലകൾ വിരിച്ച നൈനിറ്റാളിന്റെ ഒതുക്കിൽ അവളുടെ മടിയിൽ കിടക്കവേ ഋതുജ ചോദിച്ചിരുന്നു.
“നീല അപാരതയുടെ നിറമാണ്…”
പ്രണയാരുണമായ അവളുടെ മുഖത്തുണരുന്ന കാവ്യ വികാരങ്ങൾ ഞരമ്പുകളിലേക്ക് ആവാഹിക്കവെ അയാൾ പറഞ്ഞു.
“നൈനിത്താളിന്റെ അപാരത..ആകാശത്തിന്റെ, കടലിന്റെ, നീണ്ടു വിടർന്ന നിന്റെ കണ്ണുകളുടെ….”
ശിവാലിക്കിൽ നിന്നും മഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു അപ്പോൾ.
തടാകം സഞ്ചാരികളെ വിമോഹിപ്പിക്കുന്ന ആ അപരാഹ്നത്തിൽ, വഴിത്താരകളിൽ വിടർന്നുലയുന്ന ഡെയ്സിപുഷ്പ്പങ്ങളിളൊന്നടർത്തി ഋതുജ അവന്റെ കവിളിൽ തഴുകി.
നവംബറിന്റെ പ്രണയത്തിൽ കുതിർന്ന തണുപ്പിൽ അവൻ അപ്പോൾ അവളെ നോക്കി പുഞ്ചിരിച്ചു.
നൈനിത്താളിൽ അപ്പോൾ വിദേശ സഞ്ചാരികൾ നിറയാൻ തുടങ്ങുന്ന സമയമായിരുന്നു.
“ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല, ഋതു…”
അയാൾ പറഞ്ഞു.
“ഞാൻ ഋതുവല്ല, ഷഹാനയാണ്…”
ഫൈസൽ ശബ്ദം കേട്ട് കണ്ണുകൾ മിഴിച്ചു നോക്കി.
ഓ..!