ശിശിര പുഷ്പ്പം 14 [ smitha ]

Posted by

ശിശിര പുഷ്പം 14

shishira pushppam 14  | Author : SMiTHA | Previous Part

 

ഞായറാഴ്ച്ച അലക്സാണ്ടര്‍ വീടിന് വെളിയിലിറങ്ങാറില്ല. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യ സിസിലി മരിച്ചതില്‍പ്പിന്നെ യുദ്ധം പ്രഖ്യാപിച്ചതാണ് സാമൂഹ്യജീവിതത്തോട്.
ഇടയ്ക്കൊക്കെ ഷെല്ലി നിര്‍ബന്ധിച്ച് പുറത്ത് കൊണ്ടുപോകും. കടല്‍ക്കരയില്‍, പാര്‍ക്കുകളില്‍, ദൂരെ ഗ്രാമങ്ങളില്‍. എന്നാലും വിവാഹം പോലെയുള്ള പൊതുചടങ്ങുകളിലൊന്നിലും എത്ര നിര്‍ബന്ധിച്ചാലും പങ്കെടുക്കില്ല. സംഗീതമാണ് സമയം ചെലവിടാനുള്ള പ്രധാന ഉപാധി. പിന്നെ വായനയും. പഴയ ബാറ്റന്‍ബോസ്സുമുതല്‍ ബൈബിള്‍ വരെ സകലതും സമയം പോകുന്നതറിയാതെ വായിക്കും. ഷെല്ലിയെ അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല. ദോശ മുതല്‍ ബിരിയാണി വരെ എന്തും രുചികരമായി വെയ്ക്കും. അടുക്കളയില്‍ ഷെല്ലികാണാതെ സിസിലിയെ ഓര്‍ത്ത് കരയും. പക്ഷെ പ്രഗദ്ഭനായ അദ്ധ്യാപകന്‍ എന്ന പേര് അദ്ദേഹം ഒരിക്കലും നഷ്ട്ടപ്പെടുത്തിയില്ല.
അന്ന് ഞായറാഴ്ച്ച പതിവ് പോലെ പത്രത്തിന് മുമ്പില്‍, സോഫയിലിരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രത്തിന്‍റെ ആദ്യപേജില്‍, താഴെ നാലുകോളത്തില്‍ കൊടുത്തിരുന്ന ഒരു വാര്‍ത്ത അദ്ധേഹത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു.
ഗോയെങ്കെ അവാര്‍ഡ് റഫീക്ക് ജാവേദിന്.
അലക്സാണ്ടര്‍ ആ വാര്‍ത്ത വായിച്ചു.
ഒരു പത്രപ്രവര്‍ത്തകന് ലഭിക്കാവുന്ന രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡായ, ഇന്ത്യന്‍ പത്രപവര്‍ത്തന രംഗത്തെ കുലപതിയായ രാം നാഥ് ഗോയങ്കെയുടെ പേരിലുള്ള അവാര്‍ഡ് ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ റഫീക്ക് ജാവേദിന് അദ്ധേഹത്തിന്‍റെ പ്രമുഖമായ അന്വേഷാണാത്മക പത്രപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി സമ്മാനിച്ചിരിക്കുന്നു.
കൂടെ റഫീക്ക് ജാവേദ് എന്ന സുമുഖനായ യുവാവിന്‍റെ ചിത്രവും.
ഷെല്ലി ഈയിടെ അവന്‍റെ സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകനെക്കുറിച്ച് പറഞ്ഞത് അദ്ധേഹമോര്‍ത്തു. എന്താണ് അയാളുടെ പേര്? അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *