തമ്പുരാട്ടി 3
Thamburatti Part 3 | Author : Raman
[ Previous Part ] [ www.kkstories.com ]
ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.
നേരിയ ഒരു ശങ്ക എന്റെയുള്ളിൽ ചേച്ചിയെ കണ്ടപ്പോ പൊന്തി. ചേച്ചി കരയുന്നത് ഇങ്ങനെയൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ ഉള്ളിൽ പറയാതെ കിടക്കുന്ന വിഷമം എന്റെയുള്ളിലും പുകയുന്ന നോവ് പോലെ എനിക്ക് പെട്ടന്നനുഭവപ്പെട്ടു. മഞ്ഞ ബൾബിന്റെ വെട്ടം ചേച്ചിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരും,മുഖത്തെ മൂടിവെക്കാൻ നോക്കുന്ന വിഷമവും എടുത്തു കാണിക്കുന്നുണ്ട്.എന്നാലും കണ്ണ് നല്ലപോലെയൊപ്പി ചേച്ചി എന്നോട് മെല്ലെ ചിരിക്കാൻ നോക്കി.
“നോക്കണ്ട….സങ്കടം വന്നിട്ടാ “മുഖം ചുളുക്കി,ചെറിയ കുട്ടികളെപ്പോലെ അനുഷേച്ചിയാ കുറുമ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും, ഉള്ളിലെ വിഷമം ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞു. ആ മുഖം മെല്ലെ കരച്ചിലിലേക്ക് കൂപ്പു കുത്തി.ചേച്ചി മുഖം പൊത്തിക്കരഞ്ഞു.ഞാൻ വേഗം ചേച്ചിയെ എന്നോട് ചേർത്ത് നിർത്തി.
“അനുഷേച്ചീ….? “
“മ്….. “എന്നെ വാരി പുണർന്നു ചേച്ചി മൂളി.
“കരയല്ലേച്ചീ…”നുരപൊന്തുന്ന വിഷമം ഇത്തിരിയെങ്കിലും കുറക്കാന്‍ ഞാന്‍ ചേച്ചിയെ മെല്ലെ തഴുകി. ഇത്രേം ദിവസവും ചേച്ചി കരഞ്ഞു കൊണ്ടാവില്ലേ കിടന്നത്? സഹിക്കാൻ കഴിയാഞ്ഞിട്ടാവില്ലേ എന്റെയടുത്തേക്ക് ഓടിവന്നത്. ചേച്ചിയൊന്നു കൂടെ വിക്കിക്കൊണ്ട് കരഞ്ഞു. ആ കരച്ചിലിന്റെ ശക്തി എന്നെയാകെ തളർത്തുന്നുണ്ട്.ആശ്വസിപ്പിക്കാനൊന്നും എനിക്കറിഞ്ഞു കൂടാ. ചേച്ചിയെന്നെ പണ്ടൊക്കെയെത്ര ആശ്വസിപ്പിച്ചിട്ടുണ്ട്. ആ എന്റെ ചേച്ചി മുന്നിൽ നിന്ന് കരയുമ്പോ തകർന്നു പോവാണ് ഞാൻ.
“ഞാമ്പണ്ടേ പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.