മിഴി 4
Mizhi Part 4 | Author : Raman | Previous Part
സോറി സോറി!!… പറഞ്ഞ സമയത്ത് തന്നില്ല.കഴിയാഞ്ഞിട്ട് ആണുട്ടോ.അവസാന വർഷത്തെ തിരക്ക്, എക്സാം അതിനിടക്ക്, ഫോണിന്റെ ഡിസ്പ്ലേ മൊത്തം പോയി.. നന്നാക്കി എടുത്തു എന്നാൽ പഴയ എഴുതുമ്പോ ഉള്ള സുഖം കിട്ടുന്നില്ല.. അക്ഷരം ഒക്കെ മാറിപ്പൊവ്വ. പിന്നെ ഫുൾ പ്രഷർ അത് താങ്ങാൻ ഈ ഇരുപതു കാരൻ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി..എന്റെ എഴുത്താണേൽ എങ്ങും എത്തുന്നില്ല… അതോണ്ടൊക്കെ ആണ്ട്ടോ.. കഴിഞ്ഞ ഭാഗത്ത്… വിമർശകൻ ബ്രോ ആണെന്ന് തോന്നുന്നു… ഒരു ഭാഗം മനസ്സിലായില്ല എന്ന് പറഞ്ഞു.. അത് ശെരിയാണ് ഞാൻ കുറച്ചു കൂടെ ആ ഭാഗം വ്യക്തമാക്കാണ മായിരുന്നു. അപ്പൊ സ്നേഹം
സന്തോഷമാണോ,സങ്കടമാണോ,ഉള്ളിൽ നിറയുന്നതെന്നത് എനിക്ക് തന്നെ മനസിലാവുന്നില്ല ആകെമൊത്തമൊരു പരവേശം.മുന്നിൽ നിറയെ ആ മുഖമാണ് ഉണ്ടക്കണ്ണുകളും, ആ ചിരിയും, കുറുമ്പുള്ള ദേഷ്യവും വാശിയും നിറയെയുള്ള ആ വട്ടമുഖം..
ഇത്തിരി നേരം കൂടെ നിക്കണന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചേർത്ത് കെട്ടി പിടിച്ചു ചുരുണ്ടു കൂടി ഈ തണുപ്പിൽ അങ്ങനെ കിടക്കായിരുന്നു.. പക്ഷെ ഉള്ളീ കേറണ്ടേ? ചെന്ന് ആ വാതിലിൽ മുട്ടി.. രഘു അച്ഛനെ വിളിച്ചാലോ? വേണ്ട!! വേണ്ടാത്ത പൊല്ലാപ്പെന്തിനാ വിളിച്ചു വരുത്തുന്നെ.അമ്മയറിഞ്ഞു ആകെ പ്രശ്നമാവും.വീട്ടിൽ നിന്ന ഞാനെന്തിനാ ഇവിടെ വന്നെന്ന് ചോദിച്ചാൽ.!!!
കോണിയിൽ നിന്നിറങ്ങി സംശയം ഇല്ലാത്ത രീതിയിൽ അതെടുത്തു ചാരി നിലത്തിട്ടു വെച്ചു.
വല്ലാത്ത തണുപ്പ്.തണുത്തൊരു കാറ്റ് മൂളിപാടി അടുത്തുകൂടെ പോയപ്പോ നിന്ന് വിറച്ചു പോയി.
വന്ന വഴി തന്നെ തിരിച്ചു പോണം.
ഞാൻ നേരത്തെ ചെറിയമ്മയെ കണ്ടു നിന്ന മരത്തിന്റെ അവിടേക്ക് കേറി.
തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയില്ലല്ലോ ആ ജനലിലേക്ക് തന്നെ നോട്ടം വീണു.അവിടെ ഇപ്പോഴും മെഴുകുതിരി വെട്ടമുണ്ട്.ചെറിയമ്മ അവിടെ തന്നെയുണ്ട് പുറത്തേക്ക് ഏന്തി നോക്കി എന്നെ തിരയാവും. ഇറങ്ങുമ്പോ എനിക്കെന്തേലും പറ്റി പോയാലോ എന്നായിരിക്കും അതിന്റെ ചിന്ത.പാവം!!..