നീതുവിന്റെ ലോകം
Neethuvinte Lokam | Author : Naran
തലവേദന കാരണം ആണ് മിഥുൻ അന്ന് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയത്. ഉച്ചക്കു ഉള്ള ഫുഡ് ഭാര്യ നീതു പാക്ക് ചെയ്തു തന്നിട്ടുണ്ട്. ഫ്ലാറ്റിൽ പോയിട്ട് കഴിക്കാം എന്ന് തീരുമാനിച്ചു. ചൂടായി എന്തെങ്കിലും കഴിക്കണം എന്നാണ് ഇപ്പോൾ തോന്നുന്നത്. അവിടെ ചെന്നിട്ട് നോക്കാം.
നീതു ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വർക്ക് ഫ്രം ഹോം ആണ്. അവളുടെ പുതിയ ടീം ലീഡ്, ലോകേഷ് നല്ല ഒരു ആളാണ്. ആവശ്യം ഉള്ളപ്പോൾ വർക്ക് ഫ്രം ഹോം ചോദിച്ചാൽ കൊടുക്കും. തനിക്കും ഉണ്ട് ഒരു ടീം ലീഡ്. മിഥുന് ആലോചിച്ചപ്പോൾ തന്നെ തല വേദന കൂടി.
കാർ എടുത്തു പതുക്കെ ഫ്ളാറ്റിലേക്ക് ഓടിച്ചു. താഴെ പാർക്ക് ചെയ്ത മിഥുൻ ലിഫ്റ്റിലേക്ക് നടന്നു തുടങ്ങിയപ്പോൾ ആണ് അവിടെ കിടക്കുന്ന ബെൻസ് കാർ ശ്രദ്ധിച്ചത്.
അത് നീതുവിൻ്റെ ടീം ലീഡിൻ്റെ അല്ലെ?! അവളെ ഓഫീസിൽ നിന്ന് വിളിക്കാൻ പോകുമ്പോൾ എല്ലാം കണ്ടിട്ടുള്ളത് കൊണ്ടു സംശയം ഒന്നും ഇല്ല!! അത് പോലെ ഒരു കാർ എന്നാണ് വാങ്ങാൻ കഴിയുക എന്ന് നീതു ഇപ്പോഴും ചോദിക്കാറുണ്ട്. മിഥുൻ ൻ്റെ മനസ്സിൽ ഒരു മിന്നൽ പാഞ്ഞു.
ഏയ്! അങ്ങനെ ഒന്നും ഉണ്ടാകില്ല. ഒരുപാട് കാര്യങ്ങൾ പെട്ടെന്നാണ് മിഥുൻ ഓർത്തത്. ഈയിടെ ആയിട്ട് അവൾ ഫോൺ വെറുതെ അവിടെയും ഇവിടെയും വെച്ച് പോവാറില്ല. പണ്ട് ഫോൺ തപ്പി നടക്കൽ ആണ് ഇടക്കിടക്ക്. ഒരു ദിവസം രാത്രി പെട്ടെന്ന് എണീറ്റപ്പോൾ നീതു ഫോൺ നോക്കി അരികിൽ ഇരിക്കുകയായിരുന്നു. വെള്ളം കുടിക്കാൻ എണീറ്റപ്പോൾ ഫോൺ നോക്കിയതാണ് എന്ന് പറഞ്ഞു അവൾ തിരിഞ്ഞ കിടക്കുകയും ചെയ്തു. ഈയിടെ ആയിട്ട് ഡ്രസ്സ് വാങ്ങലും ഒരുങ്ങലും എല്ലാം കൂടുതലും ആണ്. കഴിഞ്ഞ രണ്ട മാസം ആയി ഇടക്കിടക്ക് വർക്ക് ഫ്രം ഹോം കിട്ടാറും ഉണ്ട്. മിഥുന് ആകെ എന്താണ് ചിന്തിക്കേണ്ടത് എന്ന് അറിയാതെ ആയി. ബെൻസ് നോക്കി അവിടെ തന്നെ നിൽക്കുകയാണ്.