ഇഷ
Isha | Author : Vedan
ഹായ് ഗയ്സ്, ന്നെ മറന്നില്ലല്ലോ ല്ലേ, ഞനാ വേടൻ, ഇനിയൊരു തിരിച്ചു വരവുണ്ടാവില്ല ന്നൊക്കെ മാസ്സ് അടിച് പോയിട്ട് ഈ നാറി ഇതെന്തിനാടാ വന്നേ ന്ന് ചിന്തിക്കുന്നവരോട് നിക്ക് സ്നേഹം മാത്രം.. 🙂 ഇത് ഒരു തവണ ഞാൻ അപ്ലോഡ് ചെയ്ത കോണ്ടന്റ് ആണെങ്കിലും ഒന്നുടെ നന്നായി എഴുതണം ന്ന് തോന്നി, അതോണ്ട് ഇതങ്ങോട്ട് സ്വീകരിക്കണം ന്ന് അറിയിക്കുന്നു.. അപ്പൊ ശെരി..
ആർത്തിരമ്പുന്ന മഴയുടെ രോഷം പ്രകൃതിയെ തെല്ലോന്ന് സുന്ദരിയാക്കി, അതെ വാദ്യഘോഷങ്ങളില്ലാത്ത ഒരു പുതുപ്പെണ്ണിന്റെ നാണമേറി അവൾ പെയ്തിറങ്ങുകയാണ്, അവൾ അവളുടെ പ്രാണനെ കാത്തിരുന്നപ്പോൽ അത്രയേറെ പ്രണയാർദ്രമായി മണ്ണിൽ ലയിച്ചു ചേർന്നു…
ഉള്ളിലേക്ക് ഒളിക്കണ്ണട്ട് നോക്കുന്ന ചെറു വെളിച്ചവും, തിരക്കുകൾക്ക് ശമനമില്ലാതെ നീണ്ടു വരുന്ന വെളിച്ചത്തെയും വക വെക്കാതെ ബാംഗ്ലൂർ നഗരം തന്റെ തിരക്കുകളുടെ വസ്ത്രം എടുത്തണിഞ്ഞു.
ഞാൻ ആ ബാൽക്കണി യിൽ നിന്നും ദൂരെയുള്ള കാഴ്ചകളിലേക്ക് കണ്ണിട്ടു. വൈകുന്നേരം ആർത്തിരമ്പി പെയ്യുന്ന മഴയെയും കീറി മുറിച്ചു തിരക്കുകളിൽ ഓരോ കാറും ബ്രറ്റ് ലൈറ്റ് തെളിയിച്ചു തങ്ങളുടെ ആവശ്യം അറിയിച്ചുകൊണ്ടിരുന്നു,
തിരക്കാണ്….. എല്ലാരും, പ്രിയപെട്ടവരെ കാണാനുള്ള തിരക്ക്.. അപ്പോളാണ് താഴേക്ക് നോട്ടം നീണ്ടത് താഴെ പാർക്കിങ്ങിലേക്ക് ഒരു കയ്യിൽ മുല്ലപ്പൂവും മറുകൈ കുടയായി പിടിച്ചു അകത്തേക്ക് കയറാൻ വരുന്ന സെൽവിയെ കാണുന്നത്.. സെക്യൂരിറ്റി എന്തോ പറയുന്നുണ്ട് അവളോട്. അതൊന്നും വക വെക്കുന്നില്ലേലും അവളെ അയാൾ അകത്തേക്ക് കടത്തുന്നില്ല.
********************************************
ഞാൻ ഡോറും പൂട്ടി, ലിഫ്റ്റിൽ കയറി താഴെ എത്തുമ്പോളേക്കും അവളാകെ നനഞ്ഞിരുന്നു, കയ്യിലെ മുല്ലപ്പൂ പകുതിയും വാടിതുടങ്ങിയിരുന്നു, എങ്കിലും അവളാ മഴ മുഴുവൻ നനഞ്ഞു കൊണ്ട് അയാളോട് തർക്കിച്ചു കൊണ്ടിരുന്നു.
അയാളോട് ഇതിന് മുൻപും പറഞ്ഞിട്ടുള്ളതാണ് അവളെ തടയരുത്, കയറ്റി വിടണം ന്ന്..കേൾക്കില്ല.. എത്ര പറഞ്ഞാലും അനുസരിക്കില്ല, ന്റെ വായിൽ നിന്ന് സരസ്വതി വീണാലെ അയാൾക്ക് ഉറക്കം വരുന്ന് വച്ചാ ഞാൻ ന്ത് ചെയ്യാനാ..