👻 യക്ഷി 2 👻
Yakshi Part 2 | Author : Sathan
[ Previous part ] [ www.kkstories.com ]
ആദ്യഭാഗത്തിന് ലഭിച്ച സപ്പോർട്ട് ഇതിനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എത്രത്തോളം ഭംഗിയാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നറിയില്ല എങ്കിലും കഴിയുന്നതുപോലെ എഴുതിയിട്ടുണ്ട്. പേജ് കുറവാണ് എന്ന് അറിയാം വരും ഭാഗങ്ങളിൽ ആ കുറവ് നികത്തുന്നതായിരിക്കും ബാക്കി കഥയിൽ 😊
എന്റെ സങ്കല്പത്തിലെ യക്ഷി ദേ ഇതാണ് ⬆️⬆️⬆️⬆️
യക്ഷി ഭാഗം 2 by സാത്താൻ😈
നീറുന്ന പകയോടെ തന്റെ ബലിഷ്ടമായ കാലുകൾ ഭൂമിയിൽ ഉരൽപ്പിച്ചുകൊണ്ട് അയാൾ തന്റെ നാട് ലക്ഷ്യമാക്കി നടന്നു.
അവന്റെ മനസ്സിൽ ഒരേഒരു ലക്ഷ്യം മാത്രം പക വീട്ടണം ആ നാട്ടുകാരെ മുഴുവനും പഴയതുപോലെ എല്ലാ കാലവും തന്റെ കുടുംബത്തിന് കീഴിൽ അടിമകളെ പോലെ കാണണം. നഷ്ടപ്പെട്ടതൊക്കെ അതിന്റെ ഇരട്ടിയായി സ്വന്തമാക്കണം.
ആ ചിന്തകൾ മാത്രമായിരുന്നു അവന്റെയുള്ളിൽ.
“കേളു നീ ഒന്നുമാത്രം ഓർത്തോളൂ യക്ഷിയെ പ്രത്യക്ഷപ്പെടുത്തുന്നത് വരെ ആ നാട്ടിലുള്ള ആരെയും നീ ദേഹ ഉപദ്രവം നടത്തുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്താൽ പിന്നെ നിന്റെ ഈ ആഗ്രഹങ്ങൾ എല്ലാം വെറും ആഗ്രഹങ്ങൾ മാത്രമായി ഒതുങ്ങും.
വീണ്ടും പഴയത് പോലെ ആട്ടിയോടിക്കപ്പെടേണ്ട അവസ്ഥ നിനക്ക് ഉണ്ടാവും.
അതുകൊണ്ട് എല്ലാം ശ്രദ്ധയോടെയും വ്യക്തമായ ധാരണയോടെയും മാത്രം ചെയ്യുക.
എടുത്തുചാടാൻ നിൽക്കരുത് ”
അവന്റെ ഉള്ളിൽ നിന്നും ദിഗംബരന്റെ ശബ്ദം അവനോടായി പറഞ്ഞു.
“ഇല്ല ഗുരോ അങ്ങ് പറയുന്നതുപോലെ ഞാൻ എല്ലാം ചെയ്യും.
ഒന്നും നേടിയെടുക്കാൻ സാധിക്കില്ല എന്ന് കരുതിയ എനിക്ക് അതിനുള്ള വഴിയും എന്തിനു സ്വന്തം ജീവൻ പോലും വെടിഞ്ഞുകൊണ്ട് എന്നോടൊപ്പം കൂടിയ അങ്ങേയ്ക്ക് ഞാൻ ഇതാ വാക്ക് തരുന്നു…
യക്ഷി പ്രത്യക്ഷപ്പെട്ട ശേഷം മാത്രമേ ഞാൻ ആ ഗ്രാമത്തിലുള്ള ഏതോരാളുടെയും ശരീരത്തിൽ സ്പർശിക്കുകയോ അവരെ ഏതേലും തരത്തിൽ ദ്രോഹിക്കുകയോ ചെയ്യുകയുള്ളൂ.