മലർകൊടി [Jay]

Posted by

മലർകൊടി

Malarkodi | Author : Jay


എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം അത് ആഡംബരങ്ങളിൽ മുങ്ങിയിരുന്ന അഹങ്കാരിയായ എന്നെ ഇന്ന് ഞാൻ എന്ന മനുഷ്യനാക്കിയ എന്റെ മലർകോടിയുടെ മാത്രം അവകാശം. ആ കഥയാണ് ഇനി പറയാൻ പോവുന്നത്.

2022 ഡിസംബർ എല്ലാ ആളുകളെയും പോലെ നന്നാവാൻ തീരുമാനമെടുക്കുന്ന മാസം ഡിസംബർ. അത്യാവശ്യം തരികിട പരിപാടിയൊക്കെ യായി നടക്കുന്ന സമയത്ത് ജീവിതത്തില് ഒരു മനുഷ്യനെ കണ്ടുമുട്ടി ഇമ്മാനുവേൽ. ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു കോട്ടയംകാരൻ, അദ്ദേഹവുമായി സംസാരിച്ച ആ നിമിഷങ്ങൾ പുതിയത് എന്തോ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു, മാസങ്ങൾ ആഴ്ചകൾ പോലെ കടന്നപ്പോളും എന്നിൽ അദ്ദേഹം പകർന്ന ആവേശം ഒരു നോവ് ആയി മാറിയിരുന്നു, ആ സമയം കൊണ്ടുതന്നെ എന്റെ പല ശീലങ്ങളും ഞാൻ മാറ്റാനും തുടങ്ങിയിരുന്നു. അങ്ങനെ കല്യാണം കഴിക്കാം എന്നൊരു ആലോചന മനസിൽ കടന്നുകൂടി. ആരോട് പറയും? പെണ്ണിനെ എങ്ങനെ കണ്ടുപിടിക്കും അങ്ങനെ പല ചോദ്യങ്ങൾ മനസിൽ കൂടി കടന്നുപോയി. കോളേജ് ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇടാൻ ഞാൻ തീരുമാനിച്ചു, അത്യാവശ്യം കാശുള്ളതുകൊണ്ടും ആർക്കും യാതൊരു ഉപദ്രവവും ചെയ്യാത്തത് കൊണ്ടും ക്ലാസിലെ കുട്ടികൾക്ക് എന്നെ വല്യ കാര്യമായിരുന്നു. 2019 ൽ കോളേജ് കഴിഞ്ഞതോടെ പലരെയും വിളിക്കാതെയായി, സത്യം പറഞ്ഞാൽ പേരിനൊരു ഗ്രുപ്പ് ഉള്ളതുകൊണ്ട് ഇത്രെയും കൂട്ടുകാർ ഉണ്ട് എന്ന് ഓർക്കും. “തലയും പിള്ളേരും” എന്ന കോളേജ് ഗ്രൂപ്പിൽ ഞാൻ ആദ്യ മെസ്സേജ് ഇട്ടു. സുമുഖനും സുന്ദരനും നിറമലർ റൈസ് മിൽ ഉടമയായ മാധവൻ മേനോന്റെ മകൻ വരുൺ മേനോന് വിവാഹം ചെയ്യാൻ ഒരു പെൺകുട്ടിയെ തേടുന്നു, ഉചിതമായ ആലോചനകൾ എന്റെ കൂട്ടുകാരിൽ നിന്നും പ്രതീക്ഷിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം വരുൺ. മെസ്സേജ് ഇട്ട ഉടനെ ഞാൻ നെറ്റ് ഓഫ്‌ ചെയ്ത്. അല്ലെങ്കിൽ എല്ലാവരും കൂടി എന്നെ ഗ്രൂപ്പിലിട്ട് വലിച്ചുകീറും എന്ന് നൂറുശതമാനം ഉറപ്പുണ്ടായിരുന്നു. വൈകുന്നേരം ആണ് നെറ്റ് ഓൺ ചെയ്തത് പ്രതീക്ഷിച്ചപോലെ കുറെ മെസ്സേജ് ഗ്രൂപ്പിലും പേർസണലും ആയി കിടപ്പുണ്ടായിരുന്നു. അതിനിടയിൽ രാവിലെ തന്നെ പലരും ഫോണിൽ വിളിച്ചു വിശേഷങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഒരുദിവസം കൂടി കഴിഞ്ഞുവന്ന കാൾ ആണ് എന്നെ ഞെട്ടിച്ചത് എന്റെ മലർകൊടിയിലേക്കുള്ള ദൂത്,എന്റെ അശ്വതിയുടെ കാൾ.

Leave a Reply

Your email address will not be published. Required fields are marked *