ചാരുലത ടീച്ചർ 4
Charulatha Teacher Part 4 | Author : Jomon
[ Previous Part ] [ www.kkstories.com ]
—— ഈ കഥ വെറും സിംപിൾ ആയൊരു സ്റ്റോറി മാത്രമാണ്…..രണ്ടു പേരു തമ്മിൽ തോന്നിയ കാരണമറിയാതൊരു ഇഷ്ടത്തിന്റെ കഥ……അതുകൊണ്ട് തന്നെ എന്റെ എഴുത്തു രീതി വച്ച് ഇതൊരിക്കലും ഒരേ ഓർഡറിൽ പോകുന്ന കഥയല്ല….പലയിടത്തായും ആദി അവന്റെ ഓർമ്മകളെയും മറ്റുചിലയിടത്തു വേറൊരു രീതിയിൽ അവൻ കഥ പറയുന്നതായുമാണ്……എല്ലാവർക്കും മനസിലാവുമെന്ന് പ്രതീക്ഷിക്കുന്നു ———
കഥയിലേക്ക്……………..!
“കുട്ടാ നീയുറങ്ങിയോ…?
പതിവില്ലാതെ മുറിയിലേക്ക് രാത്രി കയറിവന്ന അച്ഛനൊരു മുഖവുരയോടെ എന്നോട് ചോദിച്ചു…അച്ഛനെന്തോ എന്നോട് പറയാൻ ഉള്ളത് പോലെ വേഗന്ന് തന്നെ ഞാനാ ബെഡിൽ നിന്നുമെണീറ്റിരുന്നു
”ഇല്ലച്ച…എന്താ കാര്യം…എന്തെങ്കിലും പറയാനുണ്ടോ…?
സംശയത്തോടെ ഞാൻ ചോദിച്ചു…
“അത് നാട്ടിൽ നിന്നച്ചൻ വിളിച്ചിരുന്നെടാ….”
“ഏഹ്….അച്ചാച്ചൻ വിളിച്ചോ…?
അച്ഛന്റെ അച്ഛൻ കാലങ്ങൾ കൂടിയൊന്ന് വിളിച്ചന്ന് കേട്ടതും ഞാൻ ബെഡിൽ നിന്നെണീറ്റു….മുൻപേ ഞാൻ പറഞ്ഞിരുന്നല്ലോ അവര് തമ്മിൽ നല്ല ഈഗോയുടെ പ്രശ്നം ഉണ്ടായിരുന്നെന്ന്
“മമ്…നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞോയെന്ന് ചോദിച്ചു…പിന്നെല്ലവർക്കും സുഖമാണോയെന്നൊക്കെ തിരക്കി…”
കാലങ്ങൾ കൂടി അവിടെ നിന്നോരന്വേഷണം വന്നതിന്റെ സന്തോഷം ആ മുഖത്തു കാണാനുണ്ട്…
“കുട്ടാ നിനക്ക് ക്ലാസ്സ് തുടങ്ങാൻ ഒരാഴ്ച കൂടിയില്ലേ അതിന് മുൻപേ നമുക്കൊരു മൂന്നാല് ദിവസം അവിടെ പോയി നിന്നാലോ…?
അച്ഛൻ മനസ്സിൽ തോന്നിയൊരു ആശയമെന്നോട് പറഞ്ഞു…സത്യത്തിൽ അത് മൂപ്പരുടെ ഒരാഗ്രഹം ആണെന്ന് മനസിലാക്കാൻ എനിക്ക് വല്യ CID കളിക്കേണ്ട ആവശ്യമൊന്നും വന്നില്ല…
”പോവാമച്ച….ഞാനും കൊറേയായില്ലേ അവിടെക്ക് പോയിട്ട്…എല്ലാരേയും മറന്നു തുടങ്ങിയിരുന്നു…ആ നാടും…!
എന്റെ സമ്മതം കൂടി കിട്ടിയതോടെ ആള് ഹാപ്പിയായി…നിറഞ്ഞ ചിരിയോടെ ഒരു good നൈറ്റും പറഞ്ഞവിടെ നിന്നിറങ്ങി പോയ അച്ഛന്റെ മനസ്സപ്പോളെനിക്ക് പകലുപോലെ വ്യക്തമായിരുന്നു….കാരണമില്ലാത്ത എന്തോയൊരു കാര്യത്തിന് ഇത്രയും കാലം വീട്ടുകാരുമായി പിണങ്ങി നിന്ന വിഷമം അച്ഛനു നല്ലത് പോലെ ഉണ്ടായിരുന്നു