നിശാഗന്ധി [വേടൻ]

Posted by

നിശാഗന്ധി

Nishgandhi | Author : Vedan


“” എടി അവനിത് ന്താ പറ്റിയെ..! വന്നപ്പോ മുതല് ആളാകെ ഡൌൺ ആണാല്ലോ…?? “”

എനിക്കൊപ്പോസിറ്റായി കിടന്നിരുന്ന ചെയറിലേക്ക് അപർണ്ണ അലസ്യമായി വന്നിരുന്നു.. കൂടെ കയ്യിലെ ഹാൻഡ് ബാഗിൽ നിന്നും ന്തോ പരതി.

“” നിനക്കവനോട് തന്നെ ചോദിക്കായിരുന്നില്ലേ..?? ന്നോടെന്തിനാ അവന്റെ കാര്യവോക്കെ വന്ന് തിരക്കുന്നെ..ഞാനാര് അവന്റെ ഭാര്യയോ…?? “”

അവളോട് കയർക്കുമ്പോളും മുന്നിലെ ടേബിലേക്ക് ന്റെ കണ്ണ് അറിയാണ്ട് കൂടി നീണ്ടിരുന്നു .

“” അഹ്..ഹാ ഇപ്പോ അങ്ങനെ ആയോ…!!
അല്ലെങ്കിൽ രണ്ടും അടേം ചക്കരേമാണല്ലോ, ന്തോ പറ്റി അടിച്ചു പിരിഞ്ഞ…””

“” ആഹ് പിരിഞ്ഞു.. അല്ലേലും കണ്ടവളുമ്മാരെ മണത്തു നടക്കണവന്മ്മാരുമായി നിക്കിനി ഒരു ബന്തോമില്ല..””

കുറച്ചു ശബ്ദത്തോടെയാണ് ഞാനത് പറഞ്ഞത്, അതവൻ നന്നായിട്ട് കേട്ടെന്ന് നിക്ക് അറിയാം പക്ഷെ അവനൊന്നും മിണ്ടിയില്ല..

“” അപ്പൊ ഉടക്കാണ് പ്രശ്നം… ഹ്മ്മ്…
ന്റെ മീനാക്ഷി അവവേറേ പെമ്പിള്ളേരെ നോക്കുന്നെന് നിനക്കെന്താടി പ്രശ്നം.. ഏഹ്…!!””

അപർണ അവനെ ഒന്ന് നോക്കി ന്നോട് അല്പം ശബ്ദം താഴ്ത്തി മുരണ്ടു. ആ ചോദ്യത്തിൽ ഞാൻ ഒന്ന് പകച്ചു.. ഇയ്യോ.. പെട്ടോ.!!

“” ഏയ്യ്…ഒന്നുല്ല.. “” ഞാൻ ഉണ്ടായിരുന്ന ഫുഡ്‌ വേഗന്ന് കഴിച്ചു അവിടെ നിന്നും എണ്ണിറ്റു. ഓഹ് രക്ഷപെട്ടു…!

“” ഒന്നുല്ലാതോന്നുല്ല,, നീ ഉരുളാതെ കാര്യം പറയെടി പെണ്ണെ.. ന്തേ നിനക്കവനോട് പ്രമാ…! “”

അവളെന്നെ ആ വാഷിംഗ്‌ ഏരിയയിലിട്ട് വട്ടം പിടിച്ചു, അതിനൊന്ന് ചമ്മിയ ഞാൻ അതെ മുഖത്തോടെ അതിനെ നിരസിച്ചു..

Leave a Reply

Your email address will not be published. Required fields are marked *