Forgiven 4
Author : Villi Bheeman | Previous Part
എന്റെ ഈ കഥയെ സപ്പോർട് ചെയുന്ന എല്ലവരോടും സ്‌നേഹം..❤️
അനു ഉണ്ടായതു കൊണ്ടാണ് മേഘക്ക് അവളുടെ ഗോപുസിനെ കിട്ടിയത്…അല്ലെങ്കിൽ ഇതു സേതുവിന്റെ മാത്രം കഥയായി പോയെന്നെ… അതുകൊണ്ട് അനുവിന്റെ കഥ എനിക്കും പറഞ്ഞേതീരും…
നാലാം ഭാഗത്തിലേക്കും കടക്കുന്നു…
നിഷ പറഞ്ഞത് സത്യമാണ് ഇഷ്ടമുള്ളവരെ കൈവിട്ടു കളയാൻ ഇവൾക്ക് പേടിയാണ്…
Forgiven 4
അനു ❤️🩹
“അമ്മേ നമ്മടെ കുളം എന്താ ഇപ്പോൾ തുറക്കാതെ “….
എന്നു ഉറങ്ങുന്നതിനു മുമ്പ് അമ്പിളിമാമനെ കാണണം എന്ന് അമ്മുമോൾക്കും വാശിയാണ്..ഭക്ഷണം കൊടുത്തു കഴിഞ്ഞു അമ്മുമോളെ തോളിൽ എടുത്തു അനു ബാൽകാണിയിൽ വന്നു നില്കും..ചന്ദ്രനെ കണ്ടില്ലെങ്കിലും രാത്രിയിൽ കുന്നിറങ്ങി വരുന്ന തണുത്ത കാറ്റു അമ്മു മോളെ ഉറക്കുമായിരുന്നു…
പതിവുപോലെ മോളെയും എടുത്തു അനു ബാൽകാണിയിൽ വന്നു നിന്നപ്പോൾ ആയിരുന്നു അമ്മുവിന്റെ ചോദ്യം….
“മോൾക് കുളം കാണണോ..”…
“അതിൽ ഒത്തിരി താമര ഉണ്ടാലോ..”…
“നാളെ അമ്മ താമര പറിച്ചു തരാം മോൾക്ക്..”..അനു അമ്മുവിന്റെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തു….
“എന്താ അമ്മയും മോളു കൂടെ തന്നെ ഈ അച്ഛനോട് കൂടെ പറ…”.പെട്ടന്നായിരുന്നു കിരൺ അങ്ങോട്ടേക്കും വന്നത്…
അവനെ കണ്ടപ്പോൾ തന്നെ അമ്മു അനുവിന്റെ നെഞ്ചിലേക്കും ഒതുങ്ങി..കിരൺ അടുത്തേക്കും വരും തോറും അനു അമ്മുവിനെ തന്റെ ഞെഞ്ചോടു കുടുതൽ ചേർത്ത് പിടിച്ചു..