പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6
Perillatha Swapnangalil Layichu 2.6 | Author : Malini Krishnan
[ Previous Part ] [ www.kkstories.com ]
നാട്ടിൽ ആഷികയുടെ വീട്ടിൽ
ഠപ്പേ…
“ഇത്രയൊക്കെ ഒക്കെ ഒപ്പിച്ചിട്ടും എന്നോട് ധിക്കാരം പറയുന്നോടി” അയാൾ പറഞ്ഞു.
ആഷികയുടെ കവിളത് ഒരു കൈ പതിയുന്നു, മറ്റാരുടെയും അല്ല അവളുടെ അച്ഛന്റെ ആയിരുന്നു അത്, കാളിദാസ്. നാട്ടിലും വിദേശത്തുമായി പല ബിസിനസ് അയാൾക്ക് ഉണ്ടായിരുന്നു, എല്ലാം നോക്കി നടത്താൻ കൂടെ ഭാര്യയായ പദ്മിനിയും ഉണ്ടായിരുന്നു.
“ഒരു പെണ്കുട്ടിയെ ആ ഇങ്ങനെ കൈ നീട്ടി ഒക്കെ അടിക്കുന്നെ, എന്താ ഇപ്പൊ പ്രെശ്നം ഉണ്ടായത്” അവളുടെ ഇവിടുത്തെ ഒച്ചപ്പാട് കേട്ട് വേഗം വന്ന് ചോദിച്ചു, ഒപ്പം റാഷികയും.
“എന്റെ ഒഫീഷ്യൽ മെയിലിൽ നിന്നും ആരും അറിയാതെ ഏതോ കമ്പനിക്ക് മെയിൽ അയച്ചിരിക്കുന്നു. എന്നിട്ട് ഇവൾ എന്തൊക്കെ ആണ് ചെയ്തത് എന്ന് അറിയോ” അച്ഛൻ പറഞ്ഞു. ശേഷം അയാൾ അവൾ ചെയ്തത് എല്ലാം പറഞ്ഞു.
“ഇപ്പൊ നമ്മുടെ കമ്പനിക്ക് പ്രെശ്നം ഒന്നും ഉണ്ടായില്ല, പക്ഷെ അവൾ അയച്ച് കൊടുത്ത ആ കമ്പനിക്ക് എന്തൊക്കെ പ്രെശ്നം ഉണ്ടാവും എന്ന് അറിയോ. ചിലപ്പോ ആ പൊസിഷനിൽ ഇരുന്ന് ഇതൊക്കെ ഹാൻഡിലെ ചെയുന്ന ആൾക്കാരുടെ ജോലി വരെ പോയേക്കാം” അയാൾ തുടർന്നു. അത് കേട്ടപ്പോ അവളുടെ മുഖത്ത് ചെറിയ ഒരു ചിരി വിരിഞ്ഞു, പെട്ടന് തന്നെ സാഹചര്യം ബോധം വന്നപ്പോ അത് മായുകയും ചെയ്തു.
“എന്നിട്ടും കിടക്കാൻ ചിരിക്കുന്നത് കണ്ടില്ലേ, ഇവൾ ഇന്ന് ഞാൻ…” എന്നും പറഞ്ഞ് അയാൾ അവളുടെ അടുത്തേക്ക് കൈ ഓങ്ങി വന്നു.