💞ആയിരം കണ്ണുമായി 10 [Fang leng]

Posted by

ആയിരം കണ്ണുമായി 10

Aayiram Kannumayi Part 10 | Author : Fang leng

[ Previous Part ] [ www.kkstories.com]


 

ശ്രുതി : ദോ ആ ബെഞ്ചിൽ ഇരിക്കാം… ശരി പൊക്കോ ഓൾ ദി ബെസ്റ്റ്..

 

ഇത് കേട്ട അഖിൽ അവളെ നോക്കി ചിരിച്ച ശേഷം എക്സാം ഹാളിലേക്ക് പോയി…

 

കുറച്ച് സമയത്തിന് ശേഷം

 

ശ്രുതി : അവൻ നന്നായിട്ട് എഴുതിയാൽ മതിയായിരുന്നു… എന്തായാലും ജയിക്കാതിരിക്കില്ല അതിനുള്ളതൊക്കെ അവൻ പഠിച്ചുകാണും…

 

സമയം പിന്നെയും കടന്നു പോയി…

 

ശ്രുതി : ഇതെന്താ സമയം പോകാത്തെ… എത്ര നേരമായി ഇരിക്കുവാ…ഒന്നും എഴുതാതെയെങ്ങാനും അവൻ ഇറങ്ങി വരുവോ… അങ്ങനെയാണെങ്കിൽ അവനോട് ഇനി ഒരിക്കലും മിണ്ടില്ല…

 

അല്പസമയത്തിനു ശേഷം പരീക്ഷയുടെ അവസാന ബെൽ മുഴങ്ങി… കുട്ടികൾ ഓരോരുത്തരായി പല ക്ലാസ്സുകളിൽ നിന്നും പുറത്തേക്ക് വരാൻ തുടങ്ങി… ശ്രുതി അഖിലിനായി ചുറ്റും നോക്കി

 

“ടി… ആരെയാ ഈ നോക്കുന്നെ”

 

പിന്നിൽ നിന്നുള്ള ആ വിളികേട്ട് ശ്രുതി പതിയെ തിരിഞ്ഞു നോക്കി അത് അഖിൽ ആയിരുന്നു

 

ശ്രുതി : മനുഷ്യനെ പേടിപ്പിക്കാനായിട്ട് നിനക്ക് നേരെ വന്നുകൂടെ… അതൊക്കെ പോട്ടെ എക്സാം എങ്ങനെ ഉണ്ടായിരുന്നു പഠിച്ചതൊക്കെ വന്നോ…ചോദ്യപേപ്പർ എവിടെ?

 

അഖിൽ : നിക്ക് ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടെ.. ഒന്നിന് പുറകെ ഒന്നായി ഇത് എത്ര ചോദ്യങ്ങളാ

 

ശ്രുതി : കളിക്കാതെ പേപ്പർ എടുക്ക് അഖിലെ ഞാൻ എത്ര ടെൻഷൻ അടിച്ചെന്ന് അറിയോ… നിന്റെ മട്ടും ഭാവവുമൊക്കെ കണ്ടാൽ ഒന്നും എഴുതിയില്ല എന്നാ തോന്നുന്നെ

Leave a Reply

Your email address will not be published. Required fields are marked *