ലവ് ബൈറ്റ് 3
Love Bite Part 3 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

എഴുത്ത് നിർത്താൻ തീരുമാനിക്കുന്നതിനു മുന്പേ എഴുതിയ കുറച്ചു ഭാഗമാണ് ഇത്. So നിങ്ങൾക്ക് വേണമെങ്കിൽ വായിക്കാം വായിക്കാതിരിക്കാം.
_________________________________________
അങ്ങനെ സ്വപ്നങ്ങൾ ഓരോന്നായി നെയ്തുകൂട്ടിയ ദിനങ്ങൾ…
ഇന്ന് വലിയൊരു ദിവസമാണ്.
ഞങ്ങൾ അനുവിന്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണം ഉറപ്പിക്കാൻ.
എന്തുകൊണ്ടോ അവളുടെ അമ്മയ്ക്ക് ഒരേ നിർബന്ധം, കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്.
എന്താണിത്ര തിടുക്കം? അറിയില്ല.
ഒരുപക്ഷേ, അവൾക്ക് ജാതകദോഷം എന്തെങ്കിലുമുണ്ടോ, അതോ വേറെന്തെങ്കിലും കാരണമുണ്ടോ?
എന്തായാലും, ഞാനിന്ന് എന്റെ അനുവിനെ സ്വന്തമാക്കാൻ പോവുകയാണ്.
************
സമയം രാവിലെ 10 മണി.
വെയിൽ പരന്നു തുടങ്ങിയിട്ടേയുള്ളൂ. കൊച്ചി നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി, അധികം ശബ്ദകോലാഹലങ്ങളില്ലാത്ത ഒരു വിഐപി ഏരിയ.
ഞങ്ങളുടെ കുടുംബം മൊത്തമുള്ള കാർ ആ വലിയ മതിലിന് മുന്നിൽ വന്ന് നിന്നു.
ഒരു വീടാണോ അതോ വല്ല രാജകൊട്ടാരമാണോ എന്ന് സംശയിച്ചുപോകുന്ന വലുപ്പം. ആകാശം മുട്ടെ ഉയരത്തിൽ കെട്ടിയ മതിൽക്കെട്ട്.
ഗേറ്റിന്റെ സൈഡിലെ മതിലിൽ, കറുത്ത ഗ്രാനൈറ്റിൽ സ്വർണ്ണ ലിപികളിൽ എഴുതിവെച്ചിരിക്കുന്ന ആ പേര് ഞാൻ അത്ഭുതത്തോടെ മനസ്സിൽ വായിച്ചു…
“കൗസ്തുഭം”
മഹാവിഷ്ണുവിന്റെ മാളികയുടെ പേര്! ആ പേരിന്റെ ഗാംഭീര്യം ആ വീടിനും ഉണ്ടായിരുന്നു. വെയിലത്ത് ആ അക്ഷരങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു….