ദേവ കല്യാണി 5
Deva Kallyani Part 5 bY Manthan raja | Click here to read previous part
Other Stories by Manthanraja
‘ ടെസാ …താനെന്താ ഇവിടെ ?”
‘ അതെന്താ എനിക്കിവിടെ വന്നു കൂടെ ?’
ലൈറ്റിട്ടു ആരാണെന്നു നോക്കിയ ദേവൻ ഭിത്തിയിൽ പിടിച്ചു ആടിയാടി നിന്നു
” നീ പോ ടെസാ …എനിക്കാരേം കാണണ്ട …അതിനുള്ള മൂഡിലല്ല ഞാൻ ‘
” ഞാൻ പൊക്കോളാം ….അവിടെ നിന്ന് വീഴാതെ ഇവിടെ വന്നിരിക്ക് മനുഷ്യാ ‘
ടെസക്കപ്പോഴും ചിരിയാണ്
ദേവൻ ബെഡിന്റെ സൈഡിൽ ഇരുന്നു
” ഓഹോ …കല്യാണി കാണുമെന്ന പേടിയിലാണോ അങ്ങ് അറ്റത്തു പോയിരിക്കുന്നെ ?”
” കല്യാണിയോ ..അവളാരാ ..പോകാൻ പറ അവളോട് …അവള് വന്നേ പിന്നെ എനിക്ക് നാശമാ .. നീയറിഞ്ഞോ വര്ഷങ്ങളായി കിട്ടി കൊണ്ടിരിക്കുന്ന കൊട്ടേഷൻ വരെ പോയി …..അതും വസുന്ധരയ്ക്ക് ….അവളാരാ എന്റെ …ഇറങ്ങി പോകാൻ പറഞ്ഞോണം …നാളെ വെളുക്കുമ്പോ അവളെ എന്റെ മുന്നിൽ കാണരുത് ‘
” പൊന്നു ദേവേട്ടാ ..ഒന്ന് പതുക്കെ പറ …അവള് കൊച്ചു കുട്ടിയല്ലേ ..പോരാത്തതിന് ഗർഭിണീം …ഇറക്കി വിട്ടാൽ വീട്ടുകാര് ഉപേക്ഷിച്ച അവൾ എങ്ങോട്ടു പോകും ?”
” എങ്ങോട്ടു വേണമെങ്കിലും പോട്ടെ …എനിക്കെന്നാ …എന്റെയാരാ അവള് ? …നിനക്കറിയാമോ എന്റെ ജീവിതത്തിൽ മഞ്ജു ഒഴിച്ച് മറ്റൊരു പെണ്ണുണ്ടായിട്ടില്ല …കല്യാണിയെ ഞാൻ ബലമായി ചെയ്തു …ഞാനൊരു ആണല്ലേ ….എല്ലാരും വയറ്റിൽ ഉണ്ടാക്കിയിട്ട് ദേവന്റെ പുറത്തോട്ടു കേറാൻ വന്നാലോ ? ആ ദേഷ്യത്തിന് ചെയ്തതാ …അതിനു പകരമായാ അവളെ ഇത്രേം നാൾ ഇവിടെ താമസിപ്പിച്ചത് ……പിന്നെ ഞാൻ അവളെ തൊട്ടിട്ടുണ്ടോന്നു ചോദിച്ചു നോക്ക് ….എന്റെ മഞ്ജു പോയെ പിന്നെയാ ഞാൻ നിന്നെ പോലും അനുഭവിച്ചേ ….അതും അവള് പോയി കഴിഞ്ഞിട്ടല്ലേ …കല്യാണി ….ആരാ അവള്? പൊക്കോണം ഇവിടുന്നു “
ദേവൻ തന്നേം പിന്നേം പറഞ്ഞത് തന്നെ പുലമ്പി കൊണ്ടിരുന്നു
” എന്റെ ദേവേട്ടാ ഒന്ന് പതുക്കെ പറ …അവൾ ഹാളിലുണ്ട് “
ടെസ ദേവന്റെ വാ പൊത്തികൊണ്ടു പറഞ്ഞു. ദേവൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റി