തമി 2
Thami Part 2 | Author : Mayavi
[Previous Part ]
ഒരു തുടക്കക്കാരൻ എന്നനിലക്കു ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി.പിന്നെ ക്ലീഷേ ആണോന്നു ചോദിക്കുന്നവരോട് ഇതു പക്കാ ക്ലീഷേ കഥയാരിക്കും.അതോണ്ട് നേരത്തെ പറഞ്ഞപോലെ ഇഷ്ട്ടമായില്ലെങ്കിൽ പറയണം നിർത്തിക്കോളാം.
മുകളിൽ രണ്ടു റൂമും ഒരു ഹാളും ഒരു കോമൺ ബാൽക്കണിയുമാണുള്ളത്.സ്റ്റെയർ കയറി ഞാൻ പണ്ട് ഇവിടെ വരുമ്പോൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന റൂമിന്റെ ലോക്ക് തുറന്നു അകത്തുകയറി. ബെഡെല്ലാം നല്ല വൃത്തിക്ക് വിരിച്ചിട്ടു റൂം ഫുൾ വൃത്തിയാക്കിയിട്ടുണ്ട്.
അങ്ങനെ വരാൻ വഴി ഇല്ലാലോ.അമ്മമ്മക്ക് കാലു വയ്യതോണ്ട് സ്റ്റെപ്പ് കയറില്ല.അതോണ്ടുതന്നെ മുകളിലോട്ടു വരാറെ ഇല്ല.പിന്നെ ആര്, ഏയ് അവളാകാൻ വഴി ഇല്ല എന്നോടുള്ള വെറുപ്പിന് മുറി മൊത്തം നാശം ആക്കിയിടാനാണു സാധ്യത .ആ ആരായാലും നമുക്കെന്താ. ബാഗിൽ നിന്നും ഒരു ഷോർട്സും ഒരു ബനിയനും ബാത്ത് ടവ്വലും എടുത്തു ബാഗു ബെഡിൽ വെച്ചു കുളിക്കാനായി ബാത്റൂമിൽ കയറി.
ഹോ!എന്തോരു ആശ്വാസം; തലയിൽ കൂടി വെള്ളം ഒഴുകിയപ്പോൾ എന്തന്നില്ലാത്ത ഒരു സുഖം.വെള്ളത്തിന് നല്ല തണുപ്പുണ്ട് ദേഹം മൊത്തം ചൂടായോണ്ട് അതു മനസിലാക്കാത്തത്.കൊറേ സമയം ഷവറിനു അടിയിൽ നിന്നു അല്ലേലും വെള്ളം കണ്ടാ എനിക്കു ഭ്രാന്താ.കുറച്ചു സമയം കൂടെ വിസ്ഥരിച്ചു കുളിച്ചു ടവ്വൽ കൊണ്ട് ദേഹം മൊത്തം തുടച്ചു ഷൊർട്സും ബനിയനും ഇട്ടു ഇറങ്ങി.തല തുടക്കുന്നത് എനിക്കു ഹറാമാ മാലു ഒണ്ടേൽ ആളാണ് തല തുടച്ചു തരാർ.
യ്യോ പറഞ്ഞ പോലെ ആരും വിളിച്ചില്ലല്ലോ ഇനി ശല്യം ഒഴിഞ്ഞു പോയതിനു സന്തോഷിച്ചു ഇരിക്കുവാരിക്കുവോ.ഏയ് എന്റെ മാലു അങ്ങനെ വിചാരിക്കില്ല എന്നാലും ഒന്നു വിളിച്ചു തിരക്കില്ലല്ലോ.എങ്ങോട്ട് വിളിചില്ലെങ്കിൽ അങ്ങോട്ടു വിളിക്കാം ഓരോന് ആലോചിച്ചു ബാഗു തുറന്നു ഫോൺ എടുത്തു ബസ്സിൽ കയറിയപ്പോൾ ഇതിൽ എടുത്തു ഇട്ടതാണ്.ആഹ് കിട്ടി അടിയിൽ എവിടെയോ അരുന്നു.
യ്യേ ദേ 18 മിസ്സ്ഡ് കാൾ അതും മാലൂന്റെ. എന്റെ അമ്മോ തള്ള ഇന്നു എന്നെ കൊല്ലും.ഓ സൈലന്റിൽ ആരുന്നു അതാ കേൾക്കാഞ്ഞത്.ഇതൊക്കെ അതിനോട് പറഞ്ഞിട്ടു കാര്യം ഉണ്ടോ