അമീറ [Reloaded] [Master]

Posted by

അമീറ

Amira Reloaded | Author : Master


“മതിയോ?” ഗ്ലാസിലേക്ക് മദ്യം പകര്‍ന്നിട്ട് ദാമു അബുവിനോട്‌ ചോദിച്ചു.

“മതി..ഇന്നാ നിന്റെ കാശ് പിടി”

നോട്ട് എണ്ണിക്കൊണ്ടിരുന്ന അബു പണം അവന്റെ നേരെ നീട്ടി ഗ്ലാസിലെ അളവു നോക്കി വിലയിരുത്തിയ ശേഷം പറഞ്ഞു. ദാമു പണം വാങ്ങി പോക്കറ്റില്‍ വച്ച ശേഷം മദ്യത്തില്‍ വെള്ളം പകര്‍ന്ന് അബുവിന് നല്‍കി.

“ഇന്ന് ഒരു ദിവസത്തെ വരുമാനം പതിനായിരം. ഇതുപോലെ നാലോ അഞ്ചോ ഏര്‍പ്പാട് എല്ലാ മാസോം നടന്നിരുന്നേല്‍…ആഹാ..” മദ്യം വാങ്ങി ഒറ്റവലിക്ക് കുടിച്ചുകൊണ്ട് അബു ആത്മഗതം ചെയ്തു.

രണ്ടുപേരും ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന അമ്പലത്തിനടുത്തുള്ള ആളൊഴിഞ്ഞ ആല്‍ത്തറയില്‍ ഇരുന്നുകൊണ്ട് സന്ധ്യാസമയം ആസ്വദിക്കുകയായിരുന്നു. അബുവിന് പ്രായം ഇരുപത്തി മൂന്ന്; ദാമു അവനെക്കാള്‍ ഒരു വയസ് മൂത്തതാണ്. പഴയ വണ്ടികളുടെ ബിസിനസ് ആണ് രണ്ടാള്‍ക്കും.

“ഈ മാസം എന്തായാലും വലിയ കുഴപ്പമില്ല. ആ സഫാരി വില്‍ക്കാന്‍ പറ്റിയാല്‍ കുറഞ്ഞത് ഇരുപത് രൂപ കിടയ്ക്കും. ഒരു കോന്തന്‍ ഗള്‍ഫുകാരന്‍ വന്നു ചാടിയിട്ടുണ്ട്‌..നാളെ അവനെ പോയൊന്നു കാണാം..” ദാമു പറഞ്ഞു.

“നല്ല വണ്ടിയാണ്..പക്ഷെ മൈലേജ് പ്രശ്നമാ..”

“ചിലര്‍ക്ക് അതൊന്നും വിഷയമല്ല..അത് പോട്ടെ..നിന്റെ ഇക്ക എന്ന തെണ്ടി എന്നാണ് പോകുന്നത്” ദാമു ചോദിച്ചു. അവന്‍ ഗ്ലാസ് കാലിയാക്കി വച്ചിട്ട് വാഴയിലയില്‍ വച്ചിരുന്ന ബീഫ് ഫ്രൈ ഒരു കഷണം എടുത്ത് കഴിച്ചു.

“മറ്റന്നാള്‍ പോകും..”

“എന്നാലും നിന്റെ ഒരു ഗതി! നീ പിന്നാലെ നടന്നു വെള്ളമിറക്കി നടന്ന പെണ്ണിനെത്തന്നെ സ്വന്തം ഇക്ക അടിച്ചോണ്ട് പോയതേ..ഹി ഹി…”

“ഇളിക്കാതെടാ പുല്ലേ…അവന്റെ ഒരു കോപ്പിലെ ഇളി….അവന്‍ അവളെ നിക്കാഹ് ചെയ്യാന്‍ തീരുമാനിച്ചതോടെ ഞാന്‍ അവളെ മനസ്സില്‍ നിന്നും കളഞ്ഞതാ.. അല്ലെങ്കിലും എന്റേത് വണ്‍വേ പ്രേമം ആയിരുന്നല്ലോ….അവളെ ഒന്നും നമുക്ക് പറഞ്ഞിട്ടില്ല മോനെ..പോട്ടെ..ഒക്കെ യോഗം പോലേ നടക്കൂ. എന്തായാലും, എന്നേക്കാള്‍ പ്രായം കുറഞ്ഞവള്‍ ആണെങ്കിലും ഇനിയവള്‍ എനിക്ക് ഇത്താത്ത തന്നെയാണ്..” അബു നെടുവീര്‍പ്പിട്ടു.

“എന്നാലും നീ പിന്നാലെ നടന്ന കാര്യം അവളാ സംശയ രോഗിയോട് പറഞ്ഞത് അല്പം കടുത്തുപോയി..നിന്നെ മനപ്പൂര്‍വ്വം അവഹേളിക്കാന്‍ അല്ലെ അവളത് ചെയ്തത്..നിന്നോടെന്തോ വിരോധം ഉള്ളതുപോലെയാ അവളുടെ പെരുമാറ്റം..”

Leave a Reply

Your email address will not be published. Required fields are marked *