കുമ്പസാരം 1 [Master]

Posted by

കുമ്പസാരം 1

Kumbasaram Part 1 | Author : Master

 

പ്രാതലിനുശേഷം പള്ളിയുടെ പുരയിടത്തില്‍ ചുറ്റിക്കറങ്ങി, റബര്‍ മരങ്ങളും മറ്റു കൃഷികളും നോക്കി, ജോലിക്കാരോട് കുശലങ്ങള്‍ പറഞ്ഞിട്ട് ഫാദര്‍ ജയിംസ് മേടയിലെത്തി പതിവുപോലെ വരാന്തയിലെ ചാരുകസേരയില്‍ ഇരുന്നു. തലേന്ന് വായിച്ചു നിര്‍ത്തിയ ദ ഗോഡ് ഡില്യൂഷനില്‍ നിന്നും അടയാളമായി വച്ചിരുന്ന കടലാസ് മാറ്റിയിട്ട് അദ്ദേഹം വായന പുനരാരംഭിച്ചു. അവിടെയിരുന്നു നോക്കിയാല്‍ പള്ളിയും, പള്ളിയുടെ മുന്‍പിലെ റോഡും കാണാം. ആരെങ്കിലും വന്നാല്‍ അദ്ദേഹത്തിന് അവിടെയിരുന്നു കാണാന്‍ സാധിക്കും. അതുകൊണ്ടാണ് ചാരുകസേര കൃത്യമായി വരാന്തയുടെ ആ ഭാഗത്തുതന്നെ ഇടുന്നത്.“അച്ചോ ഉച്ചയ്ക്കലേക്ക് മീനില്ല. ഞാമ്പോയി വാങ്ങി വരാം” മുണ്ടുടുത്ത് ഒരു സഞ്ചിയും സൈക്കിളിന്റെ പിന്നില്‍ വച്ച് കുശിനിക്കാരന്‍ ഔത മേടയുടെ പിന്നില്‍ നിന്നുമെത്തി അച്ചനോട് പറഞ്ഞു. അയാളെ നോക്കാതെ അച്ചന്‍ മൂളി.

“ആറ്റുമീന്‍ വാങ്ങാനോ അച്ചോ?”

അച്ചന്‍ തലയുയര്‍ത്തി അയാളെ നോക്കിച്ചിരിച്ചു. ഔതയ്ക്ക് പുഴമീന്‍ വലിയ ഇഷ്ടമാണ്. തനിക്കങ്ങനെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നുമില്ല എന്നറിഞ്ഞുകൊണ്ട്‌, മനതൃപ്തിക്ക് വേണ്ടി സ്വയമൊരു അനുമതി നേടാനുള്ള ശ്രമമാണ്.

“ഔതച്ചേട്ടന് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കോ” അദ്ദേഹം പറഞ്ഞു. ഔത സന്തോഷത്തോടെ തലയാട്ടിയ ശേഷം മണല്‍പ്പരപ്പിലൂടെ സൈക്കിളുരുട്ടി മുന്‍പോട്ടു നീങ്ങി.

അച്ചന്‍ വീണ്ടും വായനയില്‍ മുഴുകി.

മുപ്പത് വയസ് മാത്രം പ്രായമുള്ള ഫാദര്‍ ജയിംസ് സ്വന്തം ഇഷ്ടപ്രകാരം പുരോഹിതവൃത്തി തിരഞ്ഞെടുത്ത ആളാണ്‌. കാണാന്‍ വെളുത്ത് സുമുഖന്‍. ചെറുപ്പം മുതല്‍തന്നെ അദ്ദേഹത്തിന് സന്യാസജീവിതമായിരുന്നു സ്വപ്നം. ഒരിക്കല്‍പ്പോലും വിവാഹജീവിതമോ സ്ത്രീബന്ധമോ അദ്ദേഹത്തിന്റെ മനസ്സില്‍ വന്നിട്ടില്ല. പഠനകാലത്ത്‌ ധാരാളം പെണ്‍കുട്ടികള്‍ ജയിംസിന്റെ മനസ്സില്‍ കടന്നുകൂടാന്‍ തലകുത്തി ശ്രമിച്ചിട്ടും നടന്നിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ രണ്ടേ രണ്ടു ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഒന്ന്, മാനവസേവ; രണ്ട് ദൈവസേവ. രണ്ടിനും പല വഴികളും ആലോചിച്ചുനോക്കി ഒടുവില്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു പൌരോഹിത്യം. ഇന്ന് അച്ചന്റെ ശ്രമഫലമായി ഒന്നുരണ്ട് അനാഥാലയങ്ങള്‍, ആരും നോക്കാനില്ലാത്ത രോഗികളെ പരിചരിക്കുന്ന ഒരു സ്ഥാപനം, ഒരു വൃദ്ധസദനം തുടങ്ങിയവ അവിടവിടായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇടവകയിലെ മാത്രമല്ല, നാട്ടിലെതന്നെ ധാരാളം ആളുകള്‍ ജാതിമതഭേദമില്ലാതെ അച്ചനെ കണ്ട് ഉപദേശം തേടാറുണ്ട്. അതേപോലെ കടിമൂത്ത ചില അച്ചായത്തികള്‍ അച്ചന്റെ സൌന്ദര്യം മോഹിച്ച് ഒരു കാര്യവുമില്ലാതെ ഓരോരോ വിഷയങ്ങളുമായി വരാറുമുണ്ട്. പക്ഷെ അവര്‍ക്കൊന്നും ഒരിക്കലും അച്ചന്റെ മനസ്സിനെ ലവലേശം സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ല. അസാമാന്യ മനക്കരുത്തുള്ള ഒരു വ്യക്തിയായിരുന്നു ഫാദര്‍ ജയിംസ്.

Leave a Reply

Your email address will not be published. Required fields are marked *